ഇമാം റുകൂഇലേക്ക് പോയപ്പോള്‍ മഅ്മൂം അറിയാതെ സുജൂദിലേക്ക് പോയി. ശേഷം അവന്‍ ഉയര്‍ന്നപ്പോള്‍ ഇമാമിനോടൊപ്പം ഇഅ്തിദാലിലാണ് എത്തിയത്. ഈ രൂപത്തില്‍ മഅ്മൂം എന്താണ് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

അബ്ദുല്ലാഹ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ചോദ്യത്തില്‍ പറഞ്ഞ രൂപത്തില്‍, സുജൂദിലേക്ക് പോയത് മനപ്പൂര്‍വ്വമാണെങ്കില്‍ അതോട് കൂടി തന്നെ അവന്‍റെ നിസ്കാരം ബാതിലാവുന്നതാമ്. അറിയാതെയാണെങ്കില്‍, താന്‍ ചെയ്തത് ശരിയല്ലെന്ന് ബോധ്യമായ ഉടനെ നിര്‍ത്തത്തിലേക്ക് തന്നെ മടങ്ങിവന്ന് റുകൂഅ് ചെയ്ത് ശേഷം ക്രമം പോലെ കര്‍മ്മങ്ങള്‍ ചെയ്ത് ഇമാമിനോടൊപ്പം ചേരേണ്ടതാണ്. ഇങ്ങനെ ഇമാമുമായി പിന്തുമ്പോള്‍, നീണ്ട മൂന്ന് ഫര്‍ളുകളേക്കാള്‍ (ഇഅ്തിദാലും സുജൂദുകള്‍ക്കിടയിലെ ഇരുത്തവും ചുരുങ്ങിയ ഫര്‍ളുകളാണ്) അധികം പിന്നിലാവാന്‍ പാടില്ല. അങ്ങനെ ആവുന്ന പക്ഷം, ആ റക്അത് അവിടെ നിര്‍ത്തി ഇമാം എവിടെയാണോ ഉള്ളത് അങ്ങോട്ട് പോവുകയും ഇമാം സലാം വീട്ടിയ ശേഷം ആ റക്അത് നിസ്കരിക്കേണ്ടതുമാണ്. ഇമാമിനോടൊപ്പം നിസ്കരിക്കുന്ന ഈ രൂപത്തില്‍, സംഭവിക്കുന്ന ഇത്തരം മറവികള്‍ക്ക് സുജൂദ് ചെയ്യേണ്ടതില്ല. മേല്‍പറഞ്ഞതില്‍, വിധി അറിയാതെ, നിര്‍ത്തത്തിലേക്ക് മടങ്ങിവരാതെ നേരെ ഇമാമിനോടൊപ്പം ഇഅ്തിദാലില്‍ ചേരുകയും അവസാനം സലാമിന് ശേഷം ആ റക്അത് വീട്ടാതിരിക്കുകയും ചെയ്താല്‍ നിസ്കാരം ബാതിലാണ്, അത് മടക്കി നിസ്കരിക്കേണ്ടതുമാണ്. ആരാധനകള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter