സകാത് പരസ്യമായി കൊടുക്കാമോ, അതാണോ ഉത്തമം? അത് കൊടുക്കേണ്ടത് റമദാനിലാണോ?

ചോദ്യകർത്താവ്

മുഹമ്മദലി കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാത് നല്‍കുന്നത് പരസ്യമായി ചെയ്യലാണ് ഏറ്റവും ഉത്തമം എന്ന് പണ്ഡിതര്‍ പറഞ്ഞതായി ഇമാം നവവി (റ) ശറഹ് മുസ്‌ലിമില്‍ വ്യക്തമാക്കുന്നുണ്ട്. രഹസ്യമായ ചെയ്യുന്ന ദാനധര്‍മ്മങ്ങളുടെ മഹത്വം പറയുന്ന ഹദീസിന്‍റെ വിശദീകരണത്തില്‍ അദ്ദേഹം പറയുന്നു, രഹസ്യമായി ചെയ്യലാണ് ഉത്തമം എന്ന നിയമം ഐഛികമായ ദാനധര്‍മ്മങ്ങളാണ്. നിര്‍ബന്ധമായ സകാത് വിതരണം പരസ്യമായി നിര്‍വ്വഹിക്കലാണ് ഉത്തമം എന്നാണ് പണ്ഡിതര്‍ പറയുന്നത്. നിസ്കാരവും അതുപോലെയാണെന്നും അദ്ദേഹം തുടര്‍ന്ന് പറയുന്നു, സുന്നത് നിസ്കാരങ്ങളെല്ലാം കഴിയുന്നത്ര രഹസ്യമാക്കുകയും ഫര്‍ള് നിസ്കാരങ്ങള്‍ പുരുഷന്മാര്‍ പരസ്യമായി പള്ളിയില്‍ പോയി ജമാഅത് ആയി നിര്‍വ്വഹിക്കുകയുമാണ് വേണ്ടത്. എന്നാല്‍ അതേ സമയം, പരസ്യമായി നല്‍കുന്നതിലൂടെ രിയാഅ് വരാതിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിര്‍ബന്ധമായ സകാത്, ദാതാവിന്‍റെ ഔദാര്യമല്ലെന്നും അത് പാവപ്പെട്ടവന്‍റെ അവകാശമാണെന്നും മനസ്സിലാക്കിയാല്‍, അവിടെ രിയാഅ് വരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter