കോഴി ഫാമിലും ഇറച്ചിക്കടയിലും സകാത് ബാധകമാവുമോ? ഉണ്ടെങ്കില്‍ അതിന്‍റെ രൂപം ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

സാജിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കച്ചവടത്തിലെ സകാത് മുമ്പ് പലപ്പോഴായി വിശദീകരിച്ചതാണ്. ഏത് കച്ചവടവും, അത് തുടങ്ങി ഹിജ്റ കലണ്ടര്‍ പ്രകാരം ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍, അതില്‍ വില്‍പനക്കായുള്ള മുഴുവന്‍ സാധനങ്ങളുടെയും കണക്കെടുക്കുക. അതോടൊപ്പം വിറ്റ വകയില്‍ കിട്ടാനുള്ള കടം ഉണ്ടെങ്കില്‍ അതും കൂട്ടുക. എല്ലാം ചേര്‍ത്ത് സകാത് നിര്‍ബന്ധമാവാനുള്ള തുക (595 ഗ്രാം വള്ളിയുടെ മൂല്യം) ഉണ്ടെങ്കില്‍ അതിന്‍റെ രണ്ടര ശതമാനം സകാത് ആയി നല്‍കേണ്ടതാണ്. എല്ലാ കച്ചവടത്തിലും ഇത് തന്നെയാണ് മാനദണ്ഡം. കച്ചവടത്തിലെ സകാത് എന്ന ലേഖനത്തില്‍ ഇത് വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കോഴി ഫാം നടത്തുന്നവനും കോഴിക്കട നടത്തുന്നവനുമെല്ലാം ഇത് തന്നെയാണ് ചെയ്യേണ്ടത്. ഫാമിലും കടയിലും വില്‍പനക്കായുള്ള മുഴുവന്‍ കോഴികളുടെയും വില കണക്കാക്കുക. ഒരു കോഴിക്ക് 100 രൂപ എന്ന് കണക്കാക്കിയാല്‍, ആകെ 500 കോഴികളുണ്ടെങ്കില്‍, 50,000 രൂപയുടെ കച്ചവട വസ്തു ഉണ്ട് എന്നര്‍ത്ഥം. അത് 595 ഗ്രാം വെള്ളിയുടെ മൂല്യമോ കൂടുതലോ ഉണ്ടെങ്കില്‍ അതിന്‍റെ രണ്ടര ശതമാനം (1250 രൂപ) സകാത് നല്‍കേണ്ടതാണ്. കച്ചവടത്തിന്‍റെ മൂലധനമായ കാശ് ആണ് സകാത് ആയി നല്‍കേണ്ടത്. കച്ചവടത്തിലും മറ്റും അല്ലാഹു ബര്‍കത് ചെയ്യുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter