മകള്‍ക്ക് വിവാഹത്തിന് വേണ്ടി സ്വരൂപിക്കുന്ന സ്വർണത്തിന് സകാത് നിര്‍ബന്ധമുണ്ടോ?

ചോദ്യകർത്താവ്

നിസാര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആഭരണത്തിന്‍റെയും ആഭരണമല്ലാത്ത സ്വര്‍ണ്ണത്തിന്‍റെയും സകാത് മുമ്പ് നാം വിശദമായി പറഞ്ഞതാണ്. വിവാഹം പോലോത്ത വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വരൂപിച്ച് വെക്കുന്നത്, ആ സമയത്ത് ധരിക്കാനുള്ള ഉദ്ദേശ്യത്തോടെയാവുകയും അത് അനുവദനീയമായ ഉപയോഗത്തിന്റെ പരിധിയില്‍ വരുകയും ചെയ്യുന്നുവെങ്കില്‍ അതില്‍ സകാത് വരുന്നതല്ല. എന്നാല്‍, ആ സമയത്തേക്കുള്ള ചെലവുകളിലേക്ക് ഒരു ബാക്കിയിരുപ്പ് ആയോ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതലോ ആണെങ്കില്‍ സകാത് നിര്‍ബന്ധമാവുകയും ചെയ്യുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter