"റസൂല്‍ (സ്വ ) പറഞ്ഞു :റജബ് മാസത്തെ മറ്റൊരാളെ ആദ്യം അറിയിക്കുന്നവന് നരകം ഹറാമാണ്" ഫെയ്സ് ബുക്കില്‍ പ്രചരിക്കുന്ന ഈ "ഹദീസ് "യഥാര്‍ത്ഥമാണോ?

ചോദ്യകർത്താവ്

അബ്ദുല്‍ റഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍ പറയപ്പെട്ടത് പോലുള്ള ഒരു ഹദീസിനു യാതൊരു അടിസ്ഥാനവുമില്ല. അങ്ങനെയൊരു ഹദീസിനെക്കുറിച്ച് ഹദീസ്‌ ഗ്രന്ഥങ്ങളിലോ പ്രാമാണികരായ പണ്ഡിതന്മാരുടെ വാക്കുകളിലോ പരാമര്‍ശമില്ല. ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന ഒട്ടനവധി അടിസ്ഥാനമില്ലാത്തവയില്‍ പെട്ടതാണ് അത്. ഹദീസ്‌  കൈമാറ്റത്തില്‍ കണിശതയോ കൃത്യയതയോ പുലര്‍ത്താത്ത ശിയാ വിഭാങ്ങള്‍ പലപ്പോഴും ഇത്തരം ഹദീസുകള്‍ പ്രചരിപ്പിക്കാറുണ്ട്. വ്യക്തമായ തെളിവുകളില്ലാതെ പ്രവാചകന്റെ പേരില്‍ പ്രചരിപ്പിക്കാപ്പെടുന്ന ഇത്തരം വാക്കുകള്‍ വിശ്വാസികള്‍ ഒരിക്കലും ഏറ്റെടുക്കരുത്. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം " മറ്റുള്ളവരുടെ മേല്‍ കളവു പറയുന്നത് പോലെയല്ല എന്‍റെ മേല്‍ കളവ്‌ പറയുന്നത്. ആരെങ്കിലും മനപ്പൂര്‍വ്വം എന്‍റെ മേല്‍ കളവ്‌ പറഞ്ഞാല്‍ നരകത്തിലെ അവന്റെ ഇരിപ്പിടം അവന്‍ തയ്യാറാക്കികൊള്ളട്ടെ" ഇത്തരം വ്യാജ പ്രചരണങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനും അവയെക്കുറിച്ച് മുന്നറിയിപ്പ്‌ നല്‍കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter