വുളൂവിൽ കൈ രണ്ടും മുട്ടോട്കൂടി കഴുകുമ്പോൾ രണ്ട് കൈപത്തിയിലും വെള്ളം ഒഴുക്കേണ്ടതുണ്ടോ? കൈയുടെ മണിബന്ധംവരെ വെള്ളം എത്തിയാൽ മതിയാകുല്ലെ?

ചോദ്യകർത്താവ്

അഹ്മദ് ജാബിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കൈ രണ്ടും മുട്ടോട് കൂടി കഴുകുക എന്നതില്‍ മുട്ട് മുതല്‍ താഴേക്കുള്ള മുഴുവന്‍ ഭാഗവും ഉള്‍പ്പെടുന്നതാണ്. മണിബന്ധം വരെ മാത്രം കഴുകിയാല്‍ മതിയാവില്ല. എന്നാല്‍ സാധാരണ നാം കൈ കഴുകുമ്പോള്‍ ഉള്ളം കൈയ്യില്‍ വെള്ളം എടുത്താണല്ലോ കഴുകുക, അതിനാല്‍ ആ ഭാഗം വീണ്ടും കഴുകേണ്ടതില്ലല്ലോ എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ അത് ശരി തന്നെയാണ്, പക്ഷെ, ഉള്ളം കൈയ്യിന്‍റെ പുറം ഭാഗം കഴുകേണ്ടതാണെന്നത് ഓര്‍ക്കേണ്ടതാണ്. വുളുവിന്‍റെ തുടക്കത്തില്‍ മുന്‍കൈരണ്ടും കഴുകുന്നുണ്ടല്ലോ എന്നത് കൊണ്ട് മുഖം കഴുകിയ ശേഷമുള്ള കൈ കഴുകലില്‍ ആ ഭാഗം ഒഴിവാക്കാവുന്നതല്ല, കാരണം, ആദ്യത്തെ കഴുകല്‍ സുന്നതും രണ്ടാമത്തേത് നിര്‍ബന്ധവുമാണല്ലോ. നിര്‍ബന്ധമായ കഴുകല്‍ വുളുവിന്‍റെ ഫര്‍ളിനെ ഞാന്‍ വീട്ടുന്നു എന്നുള്ള നിര്‍ബന്ധമായ നിയ്യതിന് ശേഷവും മുഖം കഴുകിയ ശേഷവുമായി സംഭവിച്ചാല്‍ മാത്രമേ പരിഗണിക്കപ്പെടൂ. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter