ജനാബത് കുളിയെ കുറിച്ച് വിവരിക്കാമോ? ബക്കറ്റില്‍നിന്ന് കോരി കുളിക്കുമ്പോള്‍ ശരീരത്തില്‍നിന്ന് വെള്ളം വീണ്ടും അതിലേക്ക് തന്നെ തെറിച്ചാല്‍ ആ കുളി ശരിയാവുമോ?

ചോദ്യകർത്താവ്

മുഹമ്മദലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിര്‍ബന്ധമായ കുളിക്ക് ത്വഹൂറായ വെള്ളം നിര്‍ബന്ധമാണ്. വുളുവിലോ ഫര്‍ളായ കുളിയിലോ  ഉപയോഗിക്കപ്പെട്ട വെള്ളം, രണ്ട് ഖുല്ലത്തില്‍ താഴെ ആണെങ്കില്‍ അത് വീണ്ടും ഉപയോഗിച്ച് കൂടാ. ബക്കറ്റ് പോലോത്ത ചെറിയ പാത്രത്തില്‍നിന്ന് കോരിക്കുളിക്കുമ്പോള്‍ ഇത് ഏറെ ശ്രദ്ധിക്കേണ്ടതാണ്. ശരീരം മുഴുവനും വെള്ളം എത്തിക്കുക എന്നതാണ് കുളിയിലെ നിര്‍ബന്ധം. ഈ നിര്‍ബന്ധ കുളിക്കായി ഉപയോഗിക്കപ്പെടുന്ന വെള്ളം ശരീരത്തില്‍നിന്ന് ബക്കറ്റിലേക്ക് വീണാല്‍ അതോടെ ആ വെള്ളം മുസ്തഅ്മല്‍ (ഫര്‍ളില്‍ ഉപയോഗിക്കപ്പെട്ടത്) ആവും. അത് പിന്നീടുള്ള നിര്‍ബന്ധമായ ഉപയോഗത്തിന് പറ്റുന്നതല്ല. ശരീരം മുഴുവനും വെള്ളമെത്തിയ ശേഷം പിന്നീടുള്ള കുളിക്ക് (സോപ്പ് നീങ്ങാനോ മറ്റോ ഒക്കെ ആയി വെള്ളം ഒഴിക്കുന്നതിന്) ഇത് മതിയാവുന്നതുമാണ്. കുളി നിര്‍ബന്ധമാവുന്ന കാരണങ്ങളും അതുമായി ബന്ധപ്പെട്ട നിയമങ്ങളും കുടുംബം ലൈഫ്സ്റ്റൈല്‍ എന്ന വിഭാഗത്തിലെ കുടുംബത്തിന്‍റെ ഫിഖ്ഹ് എന്ന ഉപവിഭാഗത്തിലെ നിര്‍ബന്ധകുളി, കാരണങ്ങളും രീതിയും എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ദീനിയ്യായ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter