അസുഖങ്ങള്‍ മാറാനുള്ള ദിക്റുകള്‍ ഒന്ന് പറഞ്ഞുതരാമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അസുഖങ്ങള്‍ വരാതിരിക്കാനും വന്നുപെട്ട അസുഖങ്ങളില്‍നിന്ന് രക്ഷ തേടാനുമുള്ള വിവിധ ദിക്റുകളെ കുറിച്ച് മുമ്പ് നാം പ്രതിപാദിച്ചതാണ്. അത് ഇവിടെ വായിക്കാം. മഹാനായ അയ്യൂബ് (അ)ന് അസുഖം പിടിപെട്ട സമയത്ത് അദ്ദേഹം ചെയ്ത ദുആ ഖുര്‍ആന്‍ തന്നെ എടുത്തുപറയുന്നുണ്ട്. അത് ഇപ്രകാരമാണ്,  رَبِّ اِنِّي مَسَّنِي الضُّرُّ وَ اَنْتَ اَرْحَمُ الرَاحِمِين (നാഥാ, നിശ്ചയമായും എനിക്കു കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു, നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും കരുണചെയ്യുന്നവനാണല്ലോ - സൂറതുല്‍ അമ്പിയാഅ്-83) യൂനുസ് (അ) മല്‍സ്യവയറ്റില്‍ അകപ്പെട്ടപ്പോള്‍ നടത്തിയ ദുആയും ഏറെ ഫലപ്രദമാണ്. അത് ഇങ്ങെയായിരുന്നു, لاَ اِلهَ اِلاَّ اَنْتَ سُبْحَانَكَ اِنِّي كُنْتُ مِنَ الظَالِمِين (എന്റെ രക്ഷിതാവേ,) നീയല്ലാതെ ഒരു ഇലാഹുമില്ല. നിന്റെ പരിശുദ്ധിയെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു. നിശ്ചയമായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കുന്നു-സൂറതുല്‍ അമ്പിയാഅ്-87) എല്ലാ വിധ അസുഖങ്ങളും അല്ലാഹു ശിഫയാക്കി തരുമാറാകട്ടെ, മാരകമായ എല്ലാ അസുഖങ്ങളില്‍നിന്നും അല്ലാഹു നമ്മെ രക്ഷിക്കുമാറാവട്ടെ. പരീക്ഷണങ്ങളില്‍ ക്ഷമ പ്രദാനം ചെയ്യുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter