അല്ലാഹു അല്ലാത്തവ കൊണ്ട് സത്യം ചെയ്യാമോ? ചെയ്ത സത്യം പാലിക്കാന്‍ കഴിയാതെ പോയാല്‍ എന്താണ് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

മുഹമ്മദ് സാലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അല്ലാഹുവിനെ പോലെ മറ്റു വസ്തുക്കളെ ബഹുമാനിച്ച് കൊണ്ട് അവയെ പിടിച്ച് സത്യം ചെയ്യല്‍ പാടില്ലാത്തതും  അത്തരം ബഹുമാനമൊന്നുമില്ലാത്ത, കേവലം ഒരു സത്യം ചെയ്യലാണ് ഉദ്ദേശ്യമെങ്കില്‍ അത് കറാഹത് ആണെന്നുമാണ് പണ്ഡിതര്‍ പറയുന്നത്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. സത്യം ചെയ്ത കാര്യം നിറവേറ്റാനായില്ലെങ്കില്‍ അതിന് നിശ്ചിത പ്രായശ്ചിത്തമുണ്ട്. വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക, ഫഖീറോ മിസ്കീനോ ആയ പത്ത് പേര്‍ക്ക് ഭക്ഷണം (ഒരു മുദ്ദ് ധാന്യം) നല്‍കുക, അവര്‍ക്ക് വസ്ത്രം നല്‍കുക എന്നീ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് ചെയ്യേണ്ടതാണ്. ഇതില്‍ പെട്ട ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ മൂന്ന് ദിവസം നോമ്പ് എടുക്കുകയാണ് വേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter