ഗര്‍ഭസ്ഥ ശിശുവിന് ആത്മാവ് ലഭിക്കുന്നത് എത്ര ദിവസം ആകുമ്പോഴാണ്? ഇതില്‍ ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും ഒരു പോലെയാണോ?
ചോദ്യകർത്താവ്
സുബൈര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഗര്‍ഭസ്ഥ ശിശുവിനു റൂഹ് ഊതപ്പെടുന്നത് 120 ദിവസം കഴിയുമ്പോഴാണ്. ഇതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു പോലെയാണ്. ഇത് വ്യക്തമാക്കുന്ന ഹദീസ് താഴെ ചേര്‍ക്കുന്നു. إن أحدكم يجمع في بطن أمه أربعين يوما ثم يكون علقة مثل ذلك ثم يكون مضغة مثل ذلك ثم يبعث الله ملكا فيؤمر بأربع كلمات ويقال له اكتب عمله ورزقه وأجله وشقي أم سعيد ثم ينفخ فيه الروح (നിങ്ങളോരോരുത്തരും അവന്‍റെ ഉമ്മയുടെ വയറ്റില്‍ നാല്പതു ദിവസം ഒരുമിച്ചുകൂട്ടപ്പെടും. പിന്നെയത് അത്രയും കാലം അലഖത് (ഒട്ടിപ്പിടിക്കുന്ന രക്തപിണ്ഡം) ആയി നില്‍ക്കും. പിന്നീടത് അത്രയും കാലം മുള്ഗത് (ചവച്ചുതുപ്പിയ പോലെയുള്ള മാംസ കഷ്ണം) ആയി നിലനില്‍ക്കും. പിന്നീടു അല്ലാഹു ഒരു മലകിനെ നിയോഗിക്കും. നാലു വചനങ്ങള്‍ കല്‍പിക്കും. ആ മലകിനോടു അവന്‍റെ അമലും റിസ്ഖും ആയുസ്സും വിജയിയാണോ പരാജിതനാണോ എന്നും എഴുതാന്‍ കല്‍പിക്കും. പിന്നെ അവനില്‍ റൂഹ് ഊതപ്പെടും. ) - ബുഖാരികൂടുതല് അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.