ഞാനിപോള്‍ സ്ഥിരമായി ചെസ്സ്‌ കളികുകയാണ് .ഈ ഗെയിം എനിക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത വിധം എന്‍റെ മനസ്സില്‍ തറച്ചു കഴിഞ്ഞു ഈ കളി വീടിന്‍റെ ബര്‍കത് നഷ്ട്ടപ്പെടുത്തും എന്ന് ഉമ്മ പറയുന്നു .ഞാന്‍ എന്താണ് ചെയേണ്ടത് .ഈ കളി ഉപേക്ഷികല്‍ ആണോ നല്ലത് ?

ചോദ്യകർത്താവ്

അര്‍ശദ് ഇബ്റാഹീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇസ്‌ലാം കളികളും ആസ്വാദനവും അനുവദിക്കുന്നത് മനുഷ്യന്‍റെ നന്മക്കും ഉപകാരത്തിനും വേണ്ടി മാത്രമാണ്. അനുവദനീയമായ കളികള്‍ പോലും നാം അതിന് അടിമപ്പെടുകയും മറ്റു ആവശ്യകാര്യങ്ങള്‍ക്ക് തടസ്സമാവുകയും ചെയ്യുന്ന പരിധിയിലെത്തുന്നതോടെ നിഷിദ്ധമായിത്തീരുന്നു എന്നതാണ് ഇസ്‌ലാമിന്‍റെ നിയമം. ചെസ് കളി ശാഫിഈ മദ്ഹബ് അല്ലാത്ത മൂന്ന് മദ്ഹബുകളിലും ഹറാം ആണ്. ശാഫിഈ മദ്ഹബില്‍ മാത്രമാണ് അതിനെ കറാഹത് ആയി ഗണിക്കുന്നത്. കറാഹത് എന്നാല്‍ തന്നെ നാം അതിനെ വെടിയേണ്ടതും വെടിയുന്നതിന് പ്രതിഫലം ഉള്ളതുമാണ്. അതോടൊപ്പം, ചോദ്യത്തില്‍ പറഞ്ഞത് പോലെ, അതിന് അടിമപ്പെടുന്ന അവസ്ഥ വന്നാല്‍ തീര്‍ച്ചയായും അത് ഒഴിവാക്കേണ്ടത് തന്നെ. അവക്കെല്ലാം പുറമെ, ഉമ്മാക്ക് ഇഷ്ടമില്ലെന്ന കാരണം മാത്രം മതി, ഏത് അനുവദനീയ കാര്യവും ഒരാളെ സംബന്ധിച്ചിടത്തോളം വേണ്ടെന്ന് വെക്കാന്‍. ഇതെല്ലാം പരിഗണിച്ച്, ഈ കളി നിര്‍ത്തിവെക്കുകയാണ് സുഹൃത്ത് തീര്‍ച്ചയായും വേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter