ശബ്ദം പുറത്ത് വരാതെ ഖുര്‍ആന്‍ ഓതാമോ? അതിന് പ്രതിഫലം ലഭിക്കുമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആന്‍ പാരായണം جهري(ഉറക്കെ ) سري (പതുക്കെ ) എന്നിങ്ങനെ രണ്ടുവിധമാണ്. തന്‍റെ അടുത്തുള്ള ആളെങ്കിലും കേള്‍ക്കുന്ന വിധം ഓതുന്നതിനെയാണ് ജഹരിയായ ഖിറാഅത് എന്ന് പറയുന്നത്. സ്വന്തം ശരീരം മാത്രം കേള്‍ക്കുന്ന വിധം ഓതുന്നതിനെ സിരിയ്യായ ഖിറാഅത് എന്ന് പറയുന്നു. ഇവിടെയും (പതുക്കെ ഓതുമ്പോള്‍) അക്ഷരങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ചുണ്ടുകള്‍ അനങ്ങുക, സ്വശരീരം കേള്‍ക്കുക എന്നിവ നിബന്ധനയാണ്. ഇവ രണ്ടും ഇല്ലെങ്കില്‍ ഖിറാഅത് ആയി പരിഗണിക്കാവതല്ല എന്നാണു പ്രബല അഭിപ്രായം. നിസ്കാരത്തിലെ ഖിറാഅതിലും ഈ നിബന്ധനകള്‍ ബാധകമാണെന്ന് പറയേണ്ടതില്ലല്ലോ. അതേസമയം, സ്വശരീരം കേള്‍ക്കുകയോ ചുണ്ടുകള്‍ അനങ്ങുകയോ ചെയ്യാതെ ഖുര്‍ആന്‍ മനസ്സില്‍ ഓതുന്നതും ഖുര്‍ആനില്‍ നോക്കി ഇരിക്കുന്നതുപോലും പ്രതിഫലാര്‍ഹം തന്നെയാണ്. പക്ഷെ ഇവക്കു ഖിറാഅത് / തിലാവത് എന്ന് പറയാനാവില്ലെന്ന് മാത്രം. ഖുര്‍ആന്‍ ആസ്വദിച്ച് പാരായണം ചെയ്യാനും അതനുസരിച്ച് ജീവിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter