തര്‍ക്കശാസ്ത്രം പഠിക്കുന്നതിനുളള അനിവാര്യത എന്ത്?

ചോദ്യകർത്താവ്

സയ്യിദ് അബ്ദുല്‍ ഖാദിര്‍ ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തര്‍ക്കശാസ്ത്രം പഠിക്കേണ്ടത് രണ്ടു നിലക്കു അനിവാര്യമാണ്. ഒന്നാമത് - തര്‍കശാസ്ത്രം മന്‍ഥിഖ് എന്ന പേരില്‍ ദീനീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കപ്പെടുന്നു. ഇതിന്‍റെ പ്രധാന ഉദ്ദേശ്യം അതിലെ സംജ്ഞകളുമായി വിദ്യാര്‍ത്ഥി പരിചിതനാവുക എന്നതാണ്. മതവിദ്യാഭ്യാസത്തിന്‍റെ പ്രധാന പഠന വിഷയങ്ങളായ ഉസൂലുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ കലാം തുടങ്ങിയവ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെ സുഗ്രാഹ്യതക്ക് ഈ പരിചയം അത്യാവശ്യമാണ്. അതിനാല് മന്ഥിഖിനെ ദീനീ വിജ്ഞാനം പഠിക്കാനുള്ള ഉപകരണം അഥവാ ആലത് എന്ന ഗണത്തില്‍ പെടുത്തുന്നു. പ്രസ്തുത ഗണത്തില്‍ പെട്ടതാണ് നഹ്‍വ്, സ്വര്‍ഫ് തുടങ്ങിയവയും. ഉസുലുകളും ഇല്‍മുല്‍കലാമും അതുപോലെയുള്ളവയും പഠിക്കല്‍ എത്രമാത്രം അനിവാര്യമാണോ അത്ര തന്നെ അനിവാര്യമാണ് അത് ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്ന അതിന്‍റെ ആലതുകള്‍ സ്വയത്തമാക്കുന്നതും. രണ്ടാമത് - ഇസ്ലാമിന്‍റെ പ്രബോധനത്തിനും പ്രചരണത്തിനും ശത്രുക്കളുടെ വാദങ്ങളുടെ മുനയൊടിക്കാനും തര്‍ക്കശാസ്ത്രവും ലോജികും ഒട്ടേറെ സഹായിക്കും. പലപ്പോഴും തെറ്റായി രീതിശാസ്ത്രത്തിലൂടെയുള്ള വിശദീകരണമോ, പ്രഥമ ദൃഷ്ട്യാ ശരിയെന്നു തോന്നത്തക്ക മാര്‍ഗങ്ങളിലൂടെയുള്ള വിശദീകരണങ്ങളോ, അപതസിദ്ധാന്തങ്ങളോ (Fallacy) ഇസ്ലാമിനെ ബഹുജനത്തിനു മുന്നില്‍ തെറ്റുധരിപ്പിക്കുന്നത്. ഇതു മനസ്സിലാക്കാനും അതേ നാണയത്തില്‍ തിരിച്ചടിക്കാനും തര്‍ക്കശാസ്ത്രം പഠിക്കല്‍ വളരെ അത്യാവശ്യമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter