ഒരു മുസ്ലിം യുവാവിന് ഒരു ക്രിസ്ത്യന്‍ അല്ലകില്‍ ജൂത സ്ത്രീയെയോ വിവാഹം കഴിക്കുന്നതില്‍ തെറ്റില്ല എന്നത് ശരിയാണോ..? അതുപോലെ അന്യ മത സ്ത്രീയെ അവള്‍ അനുഭവിക്കുന്ന പ്രയസങ്ങള്‍ മനസ്സിലാക്കി അവളെ വിവാഹം കഴിച്ച് അവള്ക്കൊരു നല്ല ജീവിതം കൊടുകുന്നത് തെറ്റാണോ...?

ചോദ്യകർത്താവ്

safdher hashmi

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്ലിമോ ശുദ്ധ കിതാബിയ്യതോ ആയ സ്ത്രീകളെ മാത്രമേ മുസ്ലിമിനു വിവാഹം കഴിക്കല്‍ അനുവദിച്ചിട്ടുള്ളൂ. ശുദ്ധ കിതാബിയ്യത് എന്നാല്‍ അവളുടെ മാതാവും പിതാവും കിതാബിയ്യ് ആയിരിക്കണം. കിതാബിയ്യത് അഥവാ ക്രിസ്ത്യന്‍ - ജൂത സ്ത്രീകളെ വിവാഹം കഴിക്കാന്‍ വീണ്ടുമുണ്ട് നിബന്ധനകള്‍. കിതാബിയ്യത് രണ്ടു വിഭാഗമാണ്. ഇസ്റാഈലിയ്യതും (യഅ്ഖൂബ് നബി(അ)മിന്‍റെ പരമ്പരയില്‍പെട്ടവര്‍) ഇസ്റാഈലിയ്യത് അല്ലാത്തവളും. ഇസ്റാഈലിയ്യതാണെങ്കില്‍ ആ സ്ത്രീയുടെ പൂര്‍വ്വപിതാക്കളിലൊരാളും ഈ സ്ത്രീയുടെ മതത്തില്‍ പ്രവേശിച്ചത് ആ മതം ദുര്‍ബലപ്പെട്ടതിനു ശേഷമായിരുന്നുവെന്ന് ഉറപ്പുണ്ടാകരുത്. അഥവാ ജൂത സ്ത്രീയുടെ പിതാമഹന്മാരിലെ ആദ്യത്തവന്‍ ജൂത മതത്തില്‍ ചേര്‍ന്നത് ഈസ(അ)മിന്‍റെ നുബുവ്വതിനു ശേഷമാണെന്ന് ഉറപ്പുണ്ടാകരുത്. അതു പോലെ ക്രിസ്ത്യന്‍ സ്ത്രീയുടെ പിതാമഹാന്മാരിലെ ആദ്യത്തവന്‍ ക്രിസ്തുമതത്തില്‍ പ്രവേശിക്കുന്നത് നബി(സ)യുടെ നുബുവ്വതിനു ശേഷമാണെന്ന് ഉറപ്പുണ്ടാവരുത്. ഇസ്റാഈലിയ്യത് അല്ലാത്ത സ്ത്രീ ആണെങ്കില്‍ അവളുടെ ആദ്യപിതാമഹന്‍ ഇവളുടെ ദീനില്‍ പ്രവേശിച്ചത് അത് ദുര്‍ബലമാവുന്നതിനു മുമ്പാണെന്ന് ഉറപ്പുണ്ടാവണം. ഈ നിബന്ധനകളോടെ ജൂത-ക്രിസ്ത്യന്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നത് കറാഹത് ആകുന്നു. ഈ നിബന്ധനകളില്ലാത്ത സ്ത്രീകളെ വിവാഹം കഴിക്കല്‍ ശരിയാവുകയില്ല. എന്നാല്‍ ജൂത-ക്രിസ്ത്യന്‍ അല്ലാത്ത അമുസ്ലിം സ്ത്രീകളെ വിവാഹം കഴിക്കല്‍ അനുവദനീയമല്ല. ആ വിവാഹം ശരിയാവുകയുമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter