ഒരാൾ വ്യഭിചരിച്ചു, പക്ഷെ അത് അല്ലാഹുവിനും അവനും മാത്രമേ അറിയൂ. അവൻ തൌബ ചെയ്താൽ അല്ലാഹു സ്വീകരിക്കുമോ?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് തന്നെ നന്മയും തിന്മയും ചെയ്യാനുള്ള പക്വതയോടെയാണ്. തെറ്റ് പറ്റുക എന്നത് മനുഷ്യസഹജമാണ്. എല്ലാവരും തെറ്റ് ചെയ്യുന്നവരാണെന്നും തെറ്റ് ചെയ്യുന്നവരില്‍ ഏറ്റവും നല്ലവര്‍ അതില്‍നിന്ന് ഖേദിച്ച് മടങ്ങുന്നവരാണെന്നും ഹദീസുകളില്‍ കാണാം. തൌബയിലൂടെ പൊറുക്കപ്പെടാത്തതായി ഒരു തെറ്റുമില്ല. ഇത് മുമ്പ് നാം വളരെ വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാം. വ്യഭിചാരം അടക്കമുള്ള ഏത് തെറ്റുകള്‍ക്കും ഇത് ബാധകമാണ്. പ്രവാചകരുടെ കാലത്ത് വ്യഭിചരിച്ചുപോയെന്നും ശിക്ഷ നടപ്പാക്കണമെന്നും പറഞ്ഞ് പശ്ചാത്താപ വിവശയായി പ്രവാചകരെ സമീപിച്ച സ്ത്രീയെ, അവരുടെ പശ്ചാത്താപമനസ്സ് കണ്ട് ശിക്ഷ നടപ്പാക്കാതെ മടക്കി അയക്കാന്‍ പ്രവാചകര്‍ ശ്രമിച്ചത് ഹദീസുകളില്‍ കാണാം. അവസാനം പിന്‍മാറാന്‍ തയ്യാറാവാതെ, ശിക്ഷ നടപ്പാക്കണമെന്ന് തന്നെ ആ സ്ത്രീ ശഠിക്കുകയും പ്രവാചകര്‍ അവരെ എറിഞ്ഞ് കൊല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആ വേളയില്‍ അവരെ കുറിച്ച് പ്രവാചകര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, തീര്‍ച്ചയായും ആ സ്ത്രീ ആത്മാര്‍ത്ഥമായി അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങിയിരിക്കുന്നു. അവള്‍ ചെയ്ത തൌബ, മദീനാനിവാസികളില്‍ ഒന്നടങ്കം വീതിക്കപ്പെട്ടാല്‍ അവരുടെ മുഴുവന്‍ ദോഷങ്ങളും പൊറുക്കാന്‍ മാത്രം ശക്തമാണ്. ഏത് പാപത്തിനും തൌബയുണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാവുന്നതാണല്ലോ. വാക്കിലും പ്രവൃത്തിയിലും വികാരവിചാരങ്ങളിലും അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കാന്‍ തൌഫീഖ് ലഭിക്കുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter