ഓഫീസില്‍ നിന്നും പലപ്പോഴും അമുസ്ലിംകളുടെ കല്യാണം പോലോത്ത ആഘോഷങ്ങള്‍ക്ക് ഭക്ഷണം കിട്ടാറുണ്ട്. അമുസ്ലിംകള്‍ അറുത്ത കോഴി, പോത്ത് തുടങ്ങിയവ കഴിക്കാമോ? അതിന്‍റെ കറി കഴിക്കാമോ? ആ ഇറച്ചി ഹറാമാണോ ഹലാലാണോ എന്ന് ഉറപ്പ് വരുത്തുക എങ്ങനെയാണ്? ഈ സാഹചര്യത്തെ എങ്ങനെ ഇസ്ലാമികമായി അഭിമുഖീകരിക്കും?

ചോദ്യകർത്താവ്

മുജീബ് റഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്ലിങ്ങളോ നികാഹിനു നിബന്ധനയൊത്ത ജൂതനോ ക്രിസ്ത്യാനിയോ (നബന്ധനകള്‍ അറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക) അറുത്തത് മാത്രമേ ഭക്ഷിക്കാവൂ. അപ്പോഴും അറുക്കുന്നതിന്‍റെയും അറവു മൃഗത്തിന്‍റെയും നിബന്ധനകളും പാലിക്കപ്പെടണം. അറുക്കുന്നത് അന്നനാളവും ശ്വസന നാളവും മൂര്‍ച്ചയുള്ള, എല്ല്, നഖം, പല്ല് തുടങ്ങിയവ അല്ലാത്ത, ഇരുമ്പ് പോലോത്ത ആയുധം ഉപയോഗിച്ച് മുറിച്ച് കൊണ്ടായിരിക്കണം.  അതു പോലെ മേല്പറഞ്ഞ നിബന്ധനകള്‍ക്കു പുറമെ അറുക്കുന്നവന്‍ ബുദ്ധിയുള്ളവനായിരിക്കണം. അറവു മൃഗം തിന്നല്‍ അനുവദനീയമായതായിരിക്കണം. അറവു സമയത്ത് അതിനു ശരിയായ ജീവനുള്ളതുമായിരിക്കണം. ഈ പറഞ്ഞ നിബന്ധനകളില്ലാതെ അറുക്കപ്പെട്ട മൃഗത്തിന്‍റെ മാംസമാണെങ്കില്‍ അത് തിന്നല്‍ ഹറാം തന്നെയാണ്. ഹലാലായ രീതിയില്‍ അറുക്കപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ളിടത്ത് എല്ലാ നിബന്ധനകളും പാലിക്കപ്പെട്ടു എന്നു ഉറപ്പു വരുത്തേണ്ടതില്ല. നിബന്ധനകള്‍ ഏതെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്ന ഉറപ്പു ഇല്ലാതായാല്‍ മതി. അമുസ്ലിംകളുടെ ക്ഷണം സ്വീകരിക്കേണ്ടി വരുമ്പോള്‍ അവരോട് നേരിട്ട് ചോദിക്കാവുന്നതാണല്ലോ ഇത് ഹലാലായ രീതിയില് അറുക്കപ്പെട്ടതാണോ എന്ന്. ഈ സാഹചര്യം നമ്മുടെ ദീനിനെ മറ്റുള്ളവര്‍ക്കു മനസ്സിലാക്കി കൊടുക്കാനുള്ള അവസരമായി ഉപയോഗപെടുത്തണം. അവര്‍ക്ക് ഹലാല്‍ എന്താണെന്നു വിശദീകരിച്ചു കൊടുക്കുകയും ഹലാലല്ലാത്തത് സ്നേഹ പൂര്‍വ്വം നിരസിക്കുകയും ചെയ്യണം. ഒരു പക്ഷേ, നിങ്ങളുടെ പെരുമാറ്റം അവരില്‍ ഇസ്ലാമിനോടുള്ള അടുപ്പം സൃഷ്ടിക്കാനും അവര്‍ ഹിദായത്തിലാകാനും വഴി ഒരുക്കിയേക്കാം. ഈ വാര്‍ത്ത കൂടി ഒന്നു വായിച്ചു നോക്കൂ. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter