രിജാലുല്‍ ഗൈബ് എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്താണ്?

ചോദ്യകർത്താവ്

ശാഹ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. തസവ്വുഫുമായി ബന്ധപെട്ട ഒരു സംജ്ഞയാണ് റിജാലുല്‍ ഗൈബ് അഥവാ അദൃശ മനുഷ്യര്‍. ഖുഥുബിന്‍റെ നേതൃത്ത്വത്തിലുള്ള ഈ വിഭാഗത്തിന്‍റെ ഇത്തരം അവസ്ഥകള്‍ മിക്കവര്‍ക്കും അപ്രാപ്യമായതിനാലാണ് ഇവര്‍ റിജാലുല്‍ ഗൈബ്, മറഞ്ഞ വ്യക്തികള്‍ എന്നറിയപ്പെടുന്നത്. ഔതാദ്, അബ്ദാല്‍, നുജബാഅ് ഇങ്ങനെ വ്യത്യസ്ത സ്ഥാനങ്ങളുണ്ടവര്‍ക്ക്. (ഇബ്നു ഹജര്‍ ഹൈതമി (റ) വിന്‍റെ ഫതാവല്‍ ഹദീസിയ്യ) ഇവരാണ് ഈ ലോകം നിയന്ത്രിക്കുന്നതും അവര്‍ കാരണത്താലാണ് മറ്റുള്ളവര്‍ ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതെന്നും ഹദീസുകളില്‍ നിന്നു മനസ്സിലാക്കാം. (സുയൂഥി ഇമാമിന്‍റെ ദുര്‍റുല്‍ മന്സൂര്‍) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter