ഖബ്റിന്നരികില്‍ ചെടി നടുന്നതിന്‍റെ വിധി എന്ത്
ചോദ്യകർത്താവ്
ഫൈസല്‍ കള്ളിയത്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഖബ്റിന്നരികിലോ അതിന്‍റെ ഏതെങ്കിലും ഭാഗത്തോ ചെടി നടുന്നത് സുന്നത്താണ്. ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന രണ്ടു ഖബ്റാളികളുടെ അടുത്തുകൂടെ നടന്നുപോയ പ്രവാചകര്‍(സ) അവരുടെ ഖബ്റിനു മുകളില്‍ ഈത്തപ്പനപ്പട്ടയുടെ തണ്ട് വെക്കുകയും ഇതിനു നനവുള്ളിടത്തോളം ഇത് അവരുടെ ശിക്ഷ ലഘുവാക്കാന്‍ സഹായിക്കുമെന്ന് പറയുകയും ചെയ്തു. ബുഖാരിയും മുസ്ലിമും ഈ സംഭവം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ ഹദീസിന്‍റെ അടിസ്ഥാനത്തിലാണ് ചെടി നടുന്നത്. ഇവയുടെ തസ്ബീഹിന്‍റെ ബറകത് കാരണം ഖബറിലുള്ളവര്‍ക്ക് ശിക്ഷയില്‍ ലഘൂകരണവും ആശ്വാസവും ലഭിക്കുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.