സൂര്യന്‍ ഉദിക്കുന്ന ദിവസങ്ങളില്‍ ഏറ്റവും ഉത്തമമായ ദിവസമാണ് വെള്ളിയാഴ്ച ഇങ്ങനെ ഒരു ഹദീസ് ഉണ്ടോ ഒന്ന് വിശദീകരിച്ചു തരാമോ ...?

ചോദ്യകർത്താവ്

അബ്ദുന്നാസ്വിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സൂര്യനുദിക്കുന്ന ദിനങ്ങളില്‍ ഏറ്റവും ഉത്തമമായത് വെള്ളിയാഴ്ചയാണെന്നത് സ്വഹീഹായ ഹദീസില്‍ വന്നിട്ടുള്ളതാണ്. ഇമാം മുസ്ലിമും മറ്റു പലരും ഇത് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മുസ്ലിമിലെ ഹദീസ് താഴെ കൊടുക്കുന്നു.

 خير يوم طلعت فيه الشمس يوم الجمعة: فيه خُلق آدم، وفيه أدخل الجنة، وفيه أُخرج منها، ولا تقوم الساعة إلا يوم الجمعة

(സൂര്യനുദിച്ച ദിവസങ്ങളില്‍ ഏറ്റവും ഉത്തമം വെള്ളിയാഴ്ചയാകുന്നു. അന്നാണ് ആദം (അ) സൃഷ്ടിക്കപ്പെട്ടത്. അന്നാണ് അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അന്നാണ് അവര്‍ അതില്‍ നിന്നു പുറത്താക്കപ്പെട്ടതും. വെള്ളിയാഴ്ച ദിനത്തില്‍ മാത്രമാണ് അവസാന നാളുണ്ടാവുക.)

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

 

ASK YOUR QUESTION

Voting Poll

Get Newsletter