മുഹിയുദ്ധീന്‍ മലയിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് മുഹിയുദ്ധീന്‍ മാലയുടെ മാഹാത്മ്യം എത്രത്തോളം ആണ്..?
ചോദ്യകർത്താവ്
സുഹൈല്‍ കാരന്തൂര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ആത്മീയരംഗത്തെ ഉന്നമനത്തിനു ഏറെ പ്രാധാന്യം നല്‍കിയ വളരെ വലിയ മഹാനാണ് ശൈഖ് മുഹ്‍യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ). ഖാദി മുഹമ്മദ് (റ) എന്നവര്‍ ആ മഹാന്‍റെ ചരിത്രവും കറാമതുകളും മഹത്ത്വങ്ങളും സുന്ദരമായി കാവ്യരൂപത്തില്‍ കോര്‍ത്തിണക്കിയതാണ് മുഹ്‍യിദ്ദീന്‍ മാല. അറബി മലയാളത്തിലെ പ്രഥമ രചനയായിട്ടാണ് ഇതിനെ കണക്കാക്കിപ്പോരുന്നത്.
മരണപ്പെട്ടവരുടെ ഗുണങ്ങള്‍ എടുത്തു പറയുന്നതും മഹാന്മാരെ സ്മരിക്കുന്നതും അവരെ വാഴ്ത്തുന്നതും സല്‍കര്‍മ്മങ്ങളാണ്. അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും സ്നേഹിക്കുന്നതിന്‍റെ ഭാഗമാണ് അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നവരെ സ്നേഹിക്കലും. അവരുടെ ഗുണങ്ങളും സ്വഭാവങ്ങളും പാടുന്നതും പറയുന്നതും അവരോടുള്ള സ്നേഹ പ്രകടനങ്ങളാണ്. അത്തരം സദസ്സുകളില്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കാം. സര്‍വ്വോപരി അത്തരം മഹാന്മാരുടെ സ്വഭാവ ഗുണങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്താനും അത് സഹായിക്കും.
തസവ്വുഫിന്‍റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായ, അതിന്‍രെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്കു വഹിച്ച, ആത്മീയ പരിപാലനത്തിന്‍റെ അതികായനായ മുഹ്‍യിദ്ദീന്‍ ശൈഖ് (റ)വിനു, സൂഫീ ധാരയിലൂടെ ജീവിച്ചു പോന്ന കേരള മുസ്‍ലിംകള്‍ക്കിടയില്‍ പ്രത്യേകമായ സ്ഥാനവും ബഹുമാനവുമുണ്ട്. അതിനാല്‍ തന്നെ സമകാലീന സാഹിത്യങ്ങളില്‍ ഏറെ മികച്ചു നിന്ന മുഹ്‍യിദ്ദീന്‍ മാലക്ക് അവര്‍ക്കിടയില്‍ അസാമാന്യമായ പ്രചാരവും സ്വീകാര്യതയും ലഭിക്കുകയും അത് സ്ഥിരമായി പാരായണം ചെയ്തു പോരുകയും ചെയ്തു. ഈ പാരമ്പര്യം പരമ്പരാഗത മുസ്‍ലിം കൈരളി ഇപ്പോഴും കെടാതെ സൂക്ഷിക്കുന്നു.
താഴെ കൊടുത്ത കണ്ണികളില്‍ മുഹ്‍യിദ്ദീന്‍ മാലയുമായി ബന്ധപെട്ട ലേഖനങ്ങള്‍ വായിക്കാം.
മുഹ്‌യിദ്ദീന്‍ മാല എന്നെ എഴുത്തുകാരനാക്കി
കേരളത്തിലെ മുസ് ലിം പ്രസിദ്ധീകരണങ്ങളുടെ ചരിത്രം
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ