ദജ്ജാല്‍, മഹ്ദി ഇമാം ഈൗസ നബിയുടെ വരവ് എന്നിവയുമായി ബന്ടപ്പെട്റ്റ് ഒരു പഠനം അയച്ചു തരാന്‍ താല്പര്യം

ചോദ്യകർത്താവ്

സൈനുല്‍ ആബിദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

അന്ത്യനാളിലും, അതിന്‍റെ അടയാളങ്ങളിലും വിശ്വസിക്കല്‍ നമുക്ക് നിര്‍ബന്ധമായ കാര്യങ്ങളില്‍ പെട്ടതാണ്.''നിസ്സംശയം അന്ത്യനാള്‍ വന്നെത്തുക തന്നെ ചെയ്യും; തീര്‍ച്ചയായും ഖബറിലുള്ളവരെ അല്ലാഹു പുനര്‍ജീവിപ്പിക്കുന്നതുമാകുന്നു''(ഹജ്ജ്:7). ''അല്ല, അന്ത്യനാളിനെ നിഷേധിക്കുകയാണവര്‍ ചെയ്യുന്നത്, അതിനെ വ്യാജമാക്കുന്നവര്‍ക്ക് നാം നരകം സജ്ജീകരിച്ചിട്ടുണ്ട്'' (ഫുര്‍ഖാന്‍:11). ഇങ്ങനെ തുടങ്ങി നിരവധി ഖുര്‍ആനിക സൂക്തങ്ങളിലൂടെ അന്ത്യനാള്‍ സംഭവിക്കുക തന്നെ ചെയ്യും എന്ന് അല്ലാഹു വ്യക്തമാക്കിത്തരുന്നു. അതിന്‍റെ അടയാളങ്ങളായി നബി(സ) തങ്ങള്‍ പഠിപ്പിച്ചുതന്നവയില്‍ പെട്ടതാണ് ദജ്ജാലിന്‍റെ പുറപ്പാടും മഹ്ദി ഇമാമിന്‍റെ വരവും ഈസ(അ) ആകാശത്ത് നിന്ന് ഇറങ്ങി വരുന്നതും. ഇമാം മഹ്ദിയുടെ രംഗപ്രവേശനം ഫാത്വിമ ബീവി (റ) യുടെ സന്താന പരമ്പരയിലായിട്ടാണ് മഹാനായ ഇമാം മഹ്ദിയുടെ ജനനം. അനീതികള്‍ വാഴുന്ന ഭൂമി മുഴുവനും അദ്ദേഹം നീതിയും ധര്‍മവും കൊണ്ട് സമ്പന്നമാക്കും. ഹുദൈഫ (റ) വില്‍നിന്ന് അബൂനഈം (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം റസൂല്‍ (സ്വ) അരുളുകയുണ്ടായി:''ഇമാം മഹ്ദി എന്റെ സന്താന പരമ്പരയിലെ ഒരു വ്യക്തിയാണ്. അറിബികളുടെ നിറവും, ഇസ്‌റാഈലി ശരീര പ്രകൃതിയുള്ള മേനിയും, കവിളില്‍ ഒരു നക്ഷത്ര കലയുമുള്ള അദ്ദേഹം ഈ ഭൂമി ലോകം മുഴുവനും നീതികൊണ്ട് സമ്പന്നമാക്കും. അദ്ദേഹത്തിന്റെ ഭരണക്രമം കണ്ട് ഭൂമി ലോകം മുഴുവനും, അന്തരീക്ഷത്തിലെ പറവകള്‍ പോലും തൃപ്തിയടങ്ങും''. ഇബ്‌നു മസ്ഊദ് (റ) നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ കാണാം, റസൂല്‍ (സ്വ) അരുളുകയുണ്ടായി:''എന്റെ പേരിനോടും, എന്റെ സ്വഭാവത്തോടും സദൃശനായ ഒരു വ്യക്തി ഈ ഭൂമി ലോകം മുഴുവന്‍ ഭരിച്ചിട്ടല്ലാതെ ഈ ലോകം നശിക്കുകയില്ല''. ഇത്തരം ഒരുപാട് ഹദീസുകള്‍ ഇമാം മഹ്ദിയുടെ വരവിനെ സൂചിപ്പിക്കുന്നു. റസൂല്‍(സ്വ) തങ്ങളുടെ സന്താന പരമ്പരയില്‍പ്പെട്ട മഹാ വ്യക്തിത്വമാണ് മഹാനായ ഇമാം മഹ്ദി (റ). അന്ത്യനാളിന്റെ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാനവറുകള്‍ ജനിക്കുകയും, ഹദീസുകളില്‍ പറയപ്പെട്ട അടയാളങ്ങളുമായി അദ്ദേഹം രംഗപ്രവേശം ചെയ്യുകയും ചെയ്യും. തുടര്‍ന്ന്, അദ്ദേഹം ഭൂമിലോകം നീതിയോടെ ഭരിക്കും. ദജ്ജാല്‍ പുറപ്പെടല്‍ സ്വയം ദൈവമാണെന്ന് പ്രഖ്യാപിച്ച് പുറപ്പെടുന്ന ദജ്ജാല്‍ അന്ത്യനാളിന്റെ ഭീകരതയുടെ മറ്റൊരു അടയാളമാണ്. നന്മ കൊണ്ട് കല്‍പിക്കലും തിന്മയെ വിരോധിക്കലും കുറയും, കൊലപാതകങ്ങള്‍ വര്‍ദ്ധിക്കും, പണ്ഡിതന്മാര്‍ അക്രമികളാകും, തുടങ്ങിയ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ദജ്ജാലിന്റെ വരവിനെ പ്രതീക്ഷിക്കാം. ഇസ്ബഹാന്‍ എന്ന പ്രദേശത്തെ പടിഞ്ഞാറന്‍ ഭാഗത്ത് നിന്നും പുറപ്പെടുന്ന   ദജ്ജാല്‍ മേഘങ്ങളെ നോക്കി മഴ വര്‍ഷിപ്പിക്കുകയും തുടര്‍ന്ന് മഴ നില്‍ക്കാന്‍ കല്‍പ്പിക്കുമ്പോള്‍ മഴ പിന്മാറുകയും ചെയ്യും. ഇത്തരം മാസ്മരിക പ്രകടനങ്ങള്‍ കാഴചവെച്ച് അവന്‍ തന്റെ കീഴിലേക്ക് ജനങ്ങളെ ഒരുമിച്ചു കൂട്ടും. നാല്‍പത് ദിവസങ്ങളോളം അവന്‍ ഭൂമിയില്‍ അക്രമങ്ങള്‍ അഴിച്ചുവിടും. ദജ്ജാലിന്റെ രംഗപ്രവേശത്തെ കുറിച്ച് ചോദിച്ച സ്വഹാബി വര്യരോട് പ്രവാചകന്‍ (സ്വ) അരുളുകയുണ്ടായി: ''അവന്‍ നാല്‍പത് ദിവസങ്ങളോളം ഈ ഭൂമിയില്‍ നടമാടും. അതിലെ ഒരു ദിവസം ഒരു വര്‍ഷത്തെ പോലെയും, അടുത്ത ദിവസം ഒരു മാസത്തെ പോലെയും അടുത്ത ദിവസം ഒരു ആഴ്ചയെ പോലെയുമായിരിക്കും. ബാക്കിയുള്ള ദിവസങ്ങള്‍ ഭൂമിയില്‍ നിങ്ങള്‍ അനുഭവിച്ച ഒരു ദിവസത്തിന്റെ തോതനുസരിച്ചായിരിക്കും''. ഈസാ(അ)മിന്റെ അവരോഹണം ദമസ്‌കസിലെ(ഇന്നത്തെ സിറിയ) പടിഞ്ഞാറ് ഭാഗത്തുള്ള ഒരു പള്ളിയുടെ വെള്ള മിനാരത്തിലൂടെയാണ് ഈസാ നബി(അ) ഇറങ്ങിവരിക. സുബ്ഹിയോടടുത്ത സമയം രണ്ട് മലക്കുകളുടെ ചിറകിന്മേല്‍ തന്റെ രണ്ട് കൈകളും വെച്ച് വളരെയധികം പ്രൗഢിയോടെയാണ് അദ്ദേഹം ഇറങ്ങിവരിക. ജനങ്ങളിലേക്ക് ഇറങ്ങിചെന്ന അദ്ദേഹത്തോട് ജനങ്ങള്‍ അവര്‍ക്ക് ഇമാമായി നില്‍ക്കാന്‍ ആവശ്യപ്പെടും. പക്ഷേ, ഈസാ നബി(അ)അതിന് വിസമ്മതിക്കുകയും നിങ്ങളില്‍പ്പെട്ട ഒരാള്‍ തന്നെ ഇമാം നില്‍ക്കട്ടെ എന്ന് കല്‍പ്പിക്കുകയും ചെയ്യും. ഉടന്‍ മഹാനായ ഇമാം മഹ്ദി മുന്നോട്ട് വരുകയും അദ്ദേഹം അവര്‍ക്ക് ഇമാമായി നില്‍ക്കുകയും ചെയ്യും. ഈ സമയം അടക്കപ്പെട്ട ബൈത്തുല്‍ മുഖദ്ദസിന്റെ ചാരത്ത് ചുറ്റിപറ്റി നില്‍ക്കുന്ന ദജ്ജാല്‍ ജനങ്ങളോട് വാതില്‍ തുറക്കുവാന്‍ ആവശ്യപ്പെടും.വാതില്‍ തുറന്നയുടന്‍ ഈസാ നബി(അ)മിനെ കണ്ട ദജ്ജാലും അവന്റെ അനുയായികളും ഓടി രക്ഷപ്പെടും. ഈസാ നബി(അ)മും ഇമാം മഹ്ദിയും അവരുടെ പിന്നാലെ പോവുകയും ദജ്ജാലിനെ പിടിച്ചുകെട്ടുകയും ചെയ്യും.അവനോട് ഇസാ നബി(അ) ചോദിക്കും:അള്ളാഹുവിന്റെ ശത്രുവേ നീ റബ്ബാണെന്ന് വാദിക്കുന്നുണ്ടല്ലേ. ഇതും പറഞ്ഞ് ഈസാ നബി(അ) അവനെ ഒരു ദണ്ഡ് കൊണ്ടടിച്ച് കൊല്ലുകയും ഒരുപാട് കാലം അദ്ദേഹം ഭൂമിയില്‍ പ്രവാചകന്‍(സ്വ)തങ്ങളുടെ ശരീഅത്ത് പ്രകാരം ഭരണം നടത്തുകയും ചെയ്യും. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ഭരണകാലം നീതിയുടെയും ധര്‍മ്മത്തിന്റേതുമായി കഴിഞ്ഞ്‌പോകും. ഇവ്വിഷിയകവുമായ ബന്ധപ്പെട്ടു കൂടുതല്‍ വായിക്കാന്‍ താഴെ ലിങ്കുകള്‍ നോക്കുക

അമവീപള്ളി മിനാരം വഴിയാണോ ഈസാനബി ഇറങ്ങുക

ഖാദിയാനിസം: ഈസാ നബിയും മീര്‍സയുടെ വാദങ്ങളും

അന്ത്യനാളില്‍ വിശ്വസിക്കല്‍

ദജ്ജാല്‍ സയണിസത്തിന്‍റെ ഒറ്റകന്നു

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

 

ASK YOUR QUESTION

Voting Poll

Get Newsletter