ഭര്‍ത്താവ് ഥലാഖ് ചൊല്ലാത്ത പക്ഷം ഒരു സ്ത്രീ കോടതിയെ സമീപിപ്പിക്കുകയും കോടതി വിവാഹം മോചനം വിധിക്കുകയും ചെയ്താല്‍ ഭര്‍ത്താവ് ഥലാഖ് ചൊല്ലിയില്ലെങ്കിലും ഥലാഖ് സംഭവിക്കുമോ
ചോദ്യകർത്താവ്
Shihab Malappuram
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സാധാരണ നമ്മുടെ കോടതികള്‍ വിധിക്കുന്ന വിവാഹ മോചനം ഇസ്‍ലാമില്‍ അംഗീകൃതമല്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ മുസ്ലിം ഖാദിമാര്‍ക്ക് വിവാഹ മോചനം ആവശ്യപെടാനും അതിനു ഭര്‍ത്താവ് സമ്മതിക്കാതിരുന്നാല്‍ വിവാഹ മോചനം നടന്നതായി വിധി പ്രഖ്യാപിക്കാനുമുള്ള അധികാരമുണ്ട്. പക്ഷേ, അത് നമ്മുടെ രാജ്യത്തെ സാധാരണ കോടതികള്‍ക്കില്ല.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ