മുഹറം മാസത്തിലെ ഷിയാ വിശ്വാസികളുടെ ആചാരങ്ങള് എന്തുമായി ബന്ധപെട്ടതാണ്.. ?
ചോദ്യകർത്താവ്
ഫാഇസ് റഹ്മാന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
നബി (സ) തങ്ങളുടെ പേരക്കുട്ടി ഹുസൈന്‍ (റ) കര്‍ബലായില്‍ ശഹീദായതുമായി ബന്ധപ്പെട്ടാണ് ശിയാക്കള്‍ മുഹര്‍റം മാസത്തില്‍ ആചാരങ്ങള്‍ നടത്തുന്നത്. ഹുസൈന്‍ (റ) മരണപ്പെട്ടതിലുള്ള ദുഃഖാചരണമാണ് അവയില്‍ പ്രധാനപ്പെട്ടത്. ഈ വിധത്തിലുള്ള ദുഃഖാചരണം ഇസ്ലാം വിലക്കിയതും അടിസ്ഥാന രഹിതവുമാണ്.
നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.