ചെസ്സ് കളിയുടെ വിധി എന്താന് ?
ചോദ്യകർത്താവ്
സഈദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശാഫിഈ മദ്ഹബു പ്രകാരം ചെസ്സു കളി കറാഹതാണ്. മറ്റു ചില മദ്ഹബുകളില്‍ അത് ഹറാം തന്നെയാണ്. ജയിക്കുന്നവര്‍ക്ക് തോറ്റവന്‍ പ്രതിഫലം നല്‍കണമെന്ന നിബന്ധനയോടെ കളിക്കുന്നത് ഹറാമാണ്. അങ്ങനെയുള്ള സമ്പത്ത് സ്വീകരിക്കുന്നത് വന്‍ദോഷവുമാണ്. സ്ഥിരമായി ചെസ്സ് കളിക്കുന്നത് ഹറാമാണെന്ന് ഇമാം ഗസാലി (റ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. നിസ്കാരം പോലെയുള്ള നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്താന്‍ ഇതു കാരണമാകുന്നുവെങ്കില്‍ ഇത് ഹറാം തന്നെയാണ്. ചെസ്സ് കളിക്കുന്നത് ഹറാമാണെന്ന് വിശ്വസിക്കുന്ന ഹനഫികള്‍ പോലോത്തവരോടൊപ്പം ഇതു കളിക്കുന്നതും ഹറാം തന്നെ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.