തൗബയുദെ ശറഥുകള്‍ പറയാമോ
ചോദ്യകർത്താവ്
നദീര്‍ എം. പി.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഏത് പാപങ്ങളില്‍നിന്നും തൌബ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. മനുഷ്യമക്കളെല്ലാം ദോഷം ചെയ്യുന്നവരാണെന്നും ദോഷം ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ അതില്‍നിന്ന് തൌബ ചെയ്ത് ഖേദിച്ച് മടങ്ങുന്നവരാണെന്നും ഹദീസില്‍ കാണാം. എത്ര വലിയ ദോഷമാണെങ്കിലും അല്ലാഹുവിന്‍റെ മഗ്ഫിറതിന് മുമ്പില്‍ അവയെല്ലാം മഞ്ഞുതുളളികള്‍ പോലെ മാത്രമാണ്. ആയതിനാല്‍ ആത്മാര്‍ത്ഥമായി ഖേദിച്ച് അല്ലാഹുവിനോട് പശ്ചാതിപ്പിച്ച് മടങ്ങുക.
ചെയ്തുപോയ പാപങ്ങളില്‍ അതിയായി ഖേദം തോന്നുകയും അതിനെ തുടര്‍ന്ന് അല്ലാഹുവിനോട് ഖേദിച്ച് മടങ്ങുകയും ചെയ്യുന്നതാണ് തൌബ. മനസ്സിലുള്ള ആ ശക്തമായ ഖേദം തന്നെ ദോഷങ്ങള്‍ പൊറുക്കപ്പെടാന്‍ മതിയാവുന്നതാണ്. നൂറ് പേരെ കൊന്ന ശേഷം ഖേദപരവശനായി തൌബയുണ്ടോ എന്നന്വേഷിച്ച് അതിനായി സജ്ജനങ്ങളുടെ നാട്ടിലേക്ക് പോകുന്ന മനുഷ്യന്‍ വഴിയില്‍ വെച്ച് മരണപ്പെട്ടപ്പോഴും അയാള്‍ സ്വര്‍ഗ്ഗാവകാശിയായിത്തീര്‍ന്നത് അയാളുടെ മനസ്സിലുള്ള ശക്തമായ പശ്ചാത്താപബോധം കാരണമായായിരുന്നല്ലോ. തൌബയുടെ നിബന്ധനകള്‍ വിശദമായിഇവിടെ വായിക്കാവുന്നതാണ്.
ആത്മാര്‍ത്ഥമായി അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്ന തവ്വാബുകളില്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ.