സ്വര്‍ഗത്തില്‍ പുരുഷ്യന്മാര്‍ക്ക് ഹൂറുല്‍ഈങ്ങള്‍ ഉണ്ടല്ലോ? അപ്പോള്‍ സ്ത്രീകള്ക്കോ? കല്യാണം കഴിയാത്ത സ്ത്രീകള്ക്കോ?

ചോദ്യകർത്താവ്

ഉമര്‍ ഫാറൂഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഹൂറുലീനുകളായ സ്ത്രീകളെക്കുറിച്ചുള്ള വിവരണമാണ് പ്രമാണങ്ങളിലുള്ളത്. സാധാരണ മനുഷ്യപ്രകൃതമനുസരിച്ച് പുരുഷന്മാര്‍ ആവശ്യക്കാരും സ്ത്രീകള്‍ അന്വേഷിക്കപ്പെടുന്നവരുമാണ്. ഒരു സ്ത്രീയെ ലഭിക്കുക എന്നതും അതിലൂടെ ലഭ്യമാകുന്ന വിവിധ നേട്ടങ്ങള്‍ ആര്‍ജ്ജിച്ചെടുക്കുക എന്നതും പുരുഷന്റെ ആവശ്യമായാണ് പൊതുവെ കാണപ്പെടുന്നത്. സമാനമായ ജീവിത സൌഖ്യങ്ങള്‍ സ്ത്രീക്കും നേടാനാവുന്നുണ്ടെങ്കിലും അതിന്റെ ചെലവുകള്‍ വഹിക്കാനാവുക പുരുഷനാണെന്നതിനാലായിരിക്കാം അത്. മഹ്റ് നല്‍കിയാവണം സ്ത്രീയെ സ്വന്തമാക്കുന്നത് എന്നത് ഇതിന് ഉദാഹരണമാണ്. മാത്രവുമല്ല, പുരുഷനെ അന്വേഷിച്ച് നടക്കുക എന്നത് സ്ത്രീയുടെ ലജ്ജയിലധിഷ്ഠിതമായ പ്രകൃതിയുമായി  യോജിക്കുന്ന കാര്യമല്ല. ഒരു ഭര്‍ത്താവിനോടൊപ്പം ജീവിതം കഴിച്ചുകൂട്ടാനാണ് സാധാരണഗതിയില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. ഒരേ സമയം കൂടുതല്‍ ഭര്‍ത്താക്കന്മാര്‍ ഉണ്ടാവുക എന്നത് സ്ത്രീക്ക് അരോചകവും ആഗ്രഹിക്കാത്തതുമാണ്. അത് കൊണ്ട് തന്നെ അത്തരം കാര്യം സ്വര്‍ഗ്ഗത്തിലും ഉള്ളതായി പറയുന്നില്ല.

മറ്റൊരു കാര്യം കൂടി ഇവിടെ കൂട്ടിവായിക്കാം, സ്വര്‍ഗ്ഗത്തിലുള്ള എല്ലാസുഖങ്ങളെക്കുറിച്ചുമുള്ള പരാമര്‍ശം എവിടെയും പൂര്‍ണ്ണമായി വന്നിട്ടില്ല. കണ്ണുകള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത, കാതുകള്‍ കേട്ടിട്ടില്ലാത്ത, മനുഷ്യമനസ്സില്‍ സങ്കല്‍പിക്കാന്‍ പോലുമാവാത്തവിധമുള്ള സുഖസൌകര്യങ്ങളാണ് സ്വര്‍ഗ്ഗത്തിലുള്ളതെന്നാണ് പ്രമാണങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. അത്കൊണ്ട് തന്നെ, പറയപ്പെടാത്തതിനാല്‍ അത്തരം സുഖങ്ങള്‍ അവിടെയില്ലെന്ന് പറയാവതുമല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter