ഞാനൊരു പെണ്ണിനെ അനിസ്ലാമികമായി ബന്ധപ്പെട്ടാല്‍ എന്റെ ഭാര്യയെ വേറെ ഒരാള് ബന്ധപീട്ടിട്ടുണ്ടാകുമെന്ന് പറയുന്നത് കേട്ടു ഇതു ശരിയാണോ? ഖുറാനില്‍ ഇതിനെ പറ്റി ഒരു സൂരത് ഉണ്ടെന്നും കേട്ടു..!! ഉണ്ടെങ്കില്‍ അത് ഏത ?

ചോദ്യകർത്താവ്

ജുനൈദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഒരാള്‍ ഏതെങ്കിലും സ്ത്രീയുമായി വ്യഭിചരിച്ചാല്‍, അയാളുടെ ഭാര്യയും വ്യഭിചരിച്ചവളാണ് എന്ന് കരുതാമെന്നത് വളരെ തെറ്റായ ഒരു ധാരണയാണ്.  സൂറതുന്നൂറിലെ മൂന്നാമത്തെ സൂക്തം തെറ്റായി മനസ്സിലാക്കിയതാവാം ഇങ്ങനെ ഒരു ധാരണയിലേക്ക് നയിച്ചത്. പ്രസ്തുത സൂക്തം താഴെ കൊടുക്കുന്നു.

الزَّانِي لَا يَنْكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنْكِحُهَا إِلَّا زَانٍ أَوْ مُشْرِكٌ وَحُرِّمَ ذَلِكَ عَلَى الْمُؤْمِنِينَ

(വ്യഭിചാരി വ്യഭിചാരിണിയേയോ ബഹുദൈവ വിശ്വാസിനിയേയോ മാത്രമാണ് വിവാഹം കഴിക്കാറ്. വ്യഭിചാരിണിയെ വ്യഭിചാരിയോ മുശ്‍രികോ മാത്രമാണ് വിവാഹം ചെയ്യുക അല്ലാഹു അത് വിശ്വാസികള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു)  അഥവാ സ്വാലിഹായ ഒരു വിശ്വാസി വ്യഭിചരിക്കുന്നയാളെ ഇണയായി സ്വീകരിക്കാന്‍ തയ്യാറാവുകയില്ല.

ഈ ആയത് വിശദീകരിക്കുന്നിടത്തെല്ലാം മുഫസ്സിറുകള്‍ ഇത് ആ കാലത്തു വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കൂട്ടം അമുസ്ലും സ്ത്രീകളെ കുറിച്ചാണെന്ന്  വ്യത്യസ്ത റിപോര്‍ട്ടുകളിലൂടെയും സംഭവങ്ങളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സ്ത്രീകള്‍ തങ്ങളെ വിവാഹം ചെയ്യുന്നവര്‍ക്ക് അങ്ങോട്ട് ചെലവ് കൊടുക്കുമെന്നു വാഗ്ദാനം ചെയ്തപ്പോള്‍ ദരിദ്രരായ ചില മുസ്ലിംകള്‍ അവരെ വിവാഹം ചെയ്യുന്നതിനെ കുറിച്ചാലോചിച്ചു. ഇതിനെ കുറിച്ചാണ് അല്ലാഹു പറയുന്നത് ഇത്തരം വിവാഹം വിശ്വാസികള്‍ക്ക് ഹറാമാണെന്ന്.  മാത്രമല്ല വ്യഭിചരിച്ചയാളെ ഇണയാക്കരുതെന്ന ഇതിലെ വിധി സൂറതുന്നൂറിലെ തന്നെ സൂക്തം 32 മുഖേനെ നസ്ഖ് ചെയ്തിട്ടുമുണ്ട്.

വ്യഭിചാരിയായ ഒരാളുടെ ഇണയും വ്യഭിചാരിച്ചയാള്‍ തന്നെയായിരിക്കും എന്ന ഒരു അര്‍ത്ഥം ഈ ആയതിനില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter