ലോകത്ത് ഇപ്പോഴും നാല് പ്രവാചകന്മാര്‍ ജീവിച്ചിരിപ്പുണ്ട് , ഭൂമിയില് രണ്ടും ഖിള്റ് {അ},ഇല്യാസ് നബി{അ } ആകാശത്ത് രണ്ടും ഈസ {അ}, ഇദ്‍രീസ് {അ} എന്ന് ഒരു പ്രഭാഷണത്തില്‍ കേള്ക്കാന്‍ ഇടയായി ,.സത്യമെന്ത് ?

ചോദ്യകർത്താവ്

റാസിക് സി. പി.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നാലു പ്രവാചകന്മാര്‍ ജീവിച്ചിരിപ്പുണ്ട്. രണ്ടു പേര്‍ ആകാശത്ത് - ഈസ (അ), ഇദ്‍രീസ് (അ), രണ്ടു പേര്‍ ഭൂമിയില്‍ - ഖിദ്റ്, ഇല്‍യാസ് (അ). ഈ ഹദീസ് ഹാകിം റിപോര്‍ട്ടു ചെയ്യുകയും അത് സ്വഹീഹാണെന്നു പറയുകയും ചെയ്തിട്ടുണ്ട്. ബൈഹഖിയും ഇത് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, അദ്ദേഹം ഇത് ദഈഫാണെന്നു നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഹദീസ് ധാരാളം തഫ്സീറുകളിലും ചരിത്ര ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. - ഉദാഹരണത്തിനു ദുര്‍റുല്‍ മന്സൂര്‍, റൂഹുല്‍ബയാന്‍, അല്‍ഹാവി, അല്‍ബഗവി, ഇബ്നു കസീറിന്‍റെ അല്ബിദായ വന്നിഹായ

എല്ലാ പ്രവാചകരും അവരുടെ ഖബ്റുകളില്‍ ജീവിച്ചിരിക്കുന്നവരാണെന്ന്  ബൈഹഖിയും മറ്റു പലരും റിപോര്‍ട്ട് ചെയ്ത സ്വഹീഹായ ഹദീസില്‍ കാണാം. അഥവാ മരണപ്പെട്ടതിന്‍റെ ശേഷം അവര്‍ ഖബ്റില്‍ ജീവിച്ചിരിക്കുകയാണ്. ശുഹദാക്കളെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞതു പോലെ.

എന്നാല്‍ ഈ നാലു പ്രവാചകന്മാരാവട്ടെ അവര്‍ മരണപ്പെട്ടിട്ടില്ല.

ഈസാ (അ) ആകാശത്ത് ജീവനോടെ ഉയര്‍ത്തപ്പെട്ടുവെന്ന് ഖുര്‍ആനില്‍ വ്യക്തമായി പറഞ്ഞതും അങ്ങനെ വിശ്വസിക്കല്‍ നിര്‍ബന്ധവുമാണ്. അന്ത്യനാളില്‍ ഈസാ(അ) ഇറങ്ങിവരുമെന്ന് സ്വീകാര്യമായ ഹദീസുകളിലുള്ളതുമാണ്.  ആകാശത്തേക്ക് ഉയര്‍ത്തപ്പെടാനുണ്ടായ സാഹചര്യവും ആ ചരിത്രവും വളരെ പ്രസിദ്ധമാണല്ലോ.

ഖിള്ര്‍ (അ) ഭൂമിയില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ്  ചെറിയ ഒരു ന്യൂനപക്ഷമൊഴികെ എല്ലാം പണ്ഡിതരും അഭിപ്രായപ്പെടുന്നതെന്ന് ഇമാം നവവി (റ) തന്‍റെ സ്വഹീഹ് മുസ്ലിമിന്റെ ശറഹില്‍ പറഞ്ഞത്.  ആദം നബി(അ)മിന്‍റെ മയ്യിത്ത് ഖബറടക്കിയതിനു പ്രതിഫലമായിട്ടാണ് അദ്ദേഹത്തിനു ഈ ദീര്‍ഘമായ ആയുസ്സ് നല്കിയതെന്നു ചിലര്‍ പറഞ്ഞിട്ടുണ്ട്.

നബി(സ)യോടൊപ്പമുള്ള ഒരു യാത്രയില്‍ അനസ്(റ) ഒരു ഗുഹയില്‍ വളരെ നീളമുള്ള ഒരാളെ കണ്ടു. അദേ്ദഹം ഇല്‍യാസ് (അ) ആയിരുന്നു. ദീര്‍ഘമായ ഈ ഹദീസില്‍ അദ്ദേഹത്തിന്‍റെ റൂഹ് പിടിക്കുന്ന വേളയില്‍ കരയുകയും തന്‍റെ നന്മയുടെ ഏടുകള്‍ മരണശേഷം ചുരുട്ടിവെക്കുന്നതില്‍ വ്യാകുലപ്പെടുകയും ചെയ്തു. അതിനാല്‍ അല്ലാഹു അദ്ദേഹത്തിനു ഖിയാമത്തു നാളുവരെ ആയുസ്സ് നല്കുകയാണുണ്ടെതെന്ന്.

ഖദ്‍റ് (അ) സമുദ്രത്തിലാണെങ്കില്‍, ഇല്യാസ് (അ) കരയിലാണ് കൂടുതല്‍ ജീവിക്കുന്നത്.  എല്ലാ വര്‍ഷവും ഹജ്ജ് വേളയില്‍ അവര്‍ പരസ്പരം കണ്ടുമുട്ടുും.

സൂറതു മര്‍യമിലെ 57 ാമത്തെ ആയത്തില്‍ ഇദ്‍രീസ് (അ) മിനെ കുറിച്ച് ((നാമദ്ദേഹത്തെ ഉന്നത സ്ഥാനത്തേക്ക് ഉയര്‍ത്തി)) എന്നതിന്‍റെ ഉദ്ദേശ്യം ഇദ്‍രീസ് (അ) ഇപ്പോഴും ആകാശത്ത് ജീവിച്ചിരിപ്പുണ്ടെന്നാണ്. മിഅ്റാജ് ദിനത്തില്‍ ഇദ്റീസ് (അ) നാലാം ആകാശത്ത് കണ്ടെന്നും ഹദീസില്‍ കാണാം. അസ്റാഈലുമായി ആകാശം, നരകം എന്നിവക്കു ശേഷം സ്വര്‍ഗ്ഗത്തിലും പ്രവേശിക്കുകയുണ്ടായി. സ്വര്‍ഗ പ്രവേശ ശേഷം അവിടെ നിന്ന് പുറത്താക്കുകയില്ലെന്ന നിയമം മൂലം അവര്‍ സ്വര്‍ഗ്തത്തില്‍ തന്നെ താമസിച്ചു. ചിലപ്പോള്‍ സ്വര്‍ഗത്തിലും മറ്റു ചിലപ്പോള്‍ നാലാം ആകാശത്തുമായി അദ്ദേഹം ജീവിക്കുന്നുവത്രെ.

മുകളിലെ  ചില കഥകള്‍ ഇസ്റാഈലിയ്യാത്തെന്ന്  ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter