സ്വയംഭോഗം ഹറാമണല്ലൊ, സ്വപ്നസ്ഖലനം ഉണ്ടാവാതിരിക്കാന്‍ വേണ്ടി സ്വയംഭോഗം ഇടക്ക് ഇടക്ക് ചെയ്യുന്നത് തെറ്റാണോ..? ഇത് ചെയ്തില്ലെങ്ങില്‍ സ്വപ്നസ്ഖലനം ഉണ്ടാവുമെന്ന ഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടത്..? ഇസ്ലാമില്‍ ഇതിനു വല്ല പോംവഴിയുമുണ്ടോ..?
ചോദ്യകർത്താവ്
ആരിഫ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സ്വയം ഭോഗം ഹറാം തന്നെയാണ്. ശരീര പ്രകൃതിയുടെ ഭാഗമാണ് സ്വപ്ന സ്ഖലനം. സ്വപ്ന സ്ഖലനം ഒരു തെറ്റോ, രോഗമോ, അരുതാത്തതോ ഒന്നുമല്ലല്ലോ. ഹലാലായ ഒന്നിനെ നിയന്ത്രിക്കാന്‍ ഹറാം ചെയ്യുന്നതിനെ ഒരിക്കലും ന്യായീകരിക്കാവതല്ല. സ്വപ്ന സ്ഖലനമുണ്ടായാല്‍ അതു കഴുകി വൃത്തിയാക്കി വലിയ അശുദ്ധി ഉയര്‍ത്താനായി കുളിക്കണം. കൂടുതല്‍ പഠിക്കാനും അതനസുരിച്ച് ജീവിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ