ഫൈസ്ബൂകിലൂടെ അന്ന്യ സ്ത്രീകള്ക് മെസ്സേജ് അയക്കുന്നതിന്റെ വിധിയെന്ത്
ചോദ്യകർത്താവ്
ജുനൈദ് അയനിക്കുന്നത്ത്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അന്യ സ്ത്രീകളോട് സംസാരിക്കുന്നതിന്‍റെ വിധി തന്നെയാണ് മെസേജിനും ചാറ്റിങ്ങിനുമുള്ളത്. ആവശ്യമല്ലാത്തത്, വികാരത്തോടെയുള്ളത്, ഫിത്നക്കു സാധ്യതയുള്ളത് തുടങ്ങിയവയെല്ലാം ഹറാം തന്നെ. അന്യസ്ത്രീയോട് പ്രത്യേകമായി സലാം ചൊല്ലുന്നതു പോലും മതം നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കില്‍ ഫൈസ്ബുക് പോലെയുള്ള സോഷ്യല്‍ നെറ്റവര്‍ക്കിലൂടെയും മറ്റു ചാറ്റിങ്ങ് സംവിധാനങ്ങളിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും ((ഹൈ)) തുടങ്ങിയ അഭിവാദ്യങ്ങളും മറ്റു കമന്‍റുകളും എത്രമാത്രം ഗുരുതരമാണ്. പ്രത്യേകിച്ച് ഇത്തരം സംവിധാനങ്ങളിലൂടെയുള്ള ആശയവിനിമയങ്ങളിലൂടെ എത്രയോ പേര്‍ വഴി പിഴച്ചു പോകുകയും കബളിപ്പിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്ത സംഭവങ്ങള്‍ പച്ചയായി നമ്മുടെ കണ്‍മുമ്പിലുണ്ടായിരിക്കെ ഇതിനെ നിസ്സാരമായി കാണാനാവില്ല. അതിനാല്‍ വളരെ അത്യാവശ്യഘട്ടങ്ങളിലല്ലാതെ അന്യസ്ത്രീകള്‍ക്ക് മെസേജ് വ്യക്തിപരമായി നല്‍കാവതല്ല. വികാരമോ, അശ്ലീലമോ, ഫിത്നയുടെ സാധ്യതയോ ഉണ്ടെങ്കില്‍ ഒരു നിലക്കും അന്യസ്ത്രീക്കും മറ്റു ആര്‍ക്കും മെസേജുകള്‍ ചെയ്യാവതല്ല.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.