പള്ളിയില്‍ വഖ്ഫ് ചെയ്ത മുസ്ഹഫ് മറ്റൊരാള്‍ക്ക് എടുത്തു കൊടുത്താല്‍ അതിന്റെ പ്രായശ്ചിത്വം എന്താണ്.പകരം മറ്റൊരു മുസ്ഹഫ് വാങ്ങി കൊടുത്താല്‍ മതിയാവുമോ ?
ചോദ്യകർത്താവ്
സാലിം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പള്ളിയിലേക്ക് വഖ്ഫ് ചെയ്ത മുസ്ഹഫ് മറ്റൊരാള്‍ക്കു നല്‍കുന്നത് സ്വന്തം ഉടമയിലില്ലാത്തത് കൈകാര്യം ചെയ്യുന്നതു പോലെയാണ്. പ്രസ്തുത മുസ്ഹഫ് കേടു കൂടാതെ തിരികെ എത്തിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യണം. അതിനു സാധ്യമല്ലെങ്കില്‍ സമാനമായ ഒരു മുസ്ഹഫ് വാങ്ങി പള്ളി പരിപാലകനെ ഏല്‍പിക്കണം. സമാനമായത് ലഭിച്ചില്ലെങ്കില്‍ അത്തരം ഒരു മുസ്ഹഫ് വാങ്ങാനുള്ള പരമാവധി വില ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കണം.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.