വീട് പണിയുമ്പോള്‍ സ്ഥാനം നോകുന്നതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ? അത് ഇസ്ലാമില്‍ പെട്ടതാണോ? അങ്ങനെ ചെയ്യുന്നത് ഹറാം ആണോ?

ചോദ്യകർത്താവ്

നിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വീടു പണിയാന്‍ സ്ഥാനം നോക്കുന്നത് , മറ്റു ശാസ്ത്രങ്ങളും രീതികളും പോലെ ഒന്നാണ്. അതു തെറ്റും ശരിയുമുണ്ടാകാം. മറ്റൊരു ഉദാഹരണം ഹോമിയോ പതി, അലോപതി പോലോത്ത ചികിത്സാ രീതികള്‍. ഇവ ശരിയാണെന്നതിനു ഇസ്ലാമില്‍ ഒരു തെളിവുമില്ല. അത് തെറ്റാണെന്നതിനും ഇല്ല. ഇസ്ലാമില്‍ ആധികാരികമായി തെറ്റാണെന്നിനു തെളിവില്ലാത്തതെല്ലാം അനുവദനീയമാണ്. ആ നിലക്ക് സ്ഥാനം നോക്കലും അനുവദനീയം തന്നെ. എന്നാല്‍ ശിര്‍ക്കുകള്‍ വന്നു ചേരുന്ന എന്തെങ്കിലും പ്രവര്‍ത്തികള്‍ ഉള്‍ക്കൊള്ളുന്ന വിധം സ്ഥാനം നോക്കുന്നത് നിഷിദ്ധമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter