നമ്മള്‍ മരിച്ചാല്‍ ഉടനെ റൂഹ് എങ്ങോട്ടാണ് പോകുന്നത്? ഖിയാമത്ത് നാള്‍ വരെ ഖബറില്‍ കിടക്കേണ്ടതാണോ? എല്ലാവരും മഹ്ഷറയില്‍ കൂടുന്നത് എപ്പോള്‍?
ചോദ്യകർത്താവ്
ഇജാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മുഅ്മിനിന്‍റെ മരണ ശേഷം റൂഹുമായി മലക്കുകള്‍ ആകാശത്തേക്കും സ്വര്‍ഗത്തിലേക്കും പിന്നെ അല്ലാഹുവിന്‍റയടുത്തേക്കും എത്തുന്നു. പിന്നീട് റൂഹിനെ ഖബ്റിലെ തടിയിലേക്ക് മടക്കുന്നു. മലക്കുകളുടെ ചോദ്യങ്ങള്‍ക്കു ശേഷം സ്വര്‍ഗത്തില്‍ പക്ഷികളെ പോലെ പാറി നടക്കുന്നു. അവ ചിലപ്പോള്‍ ഖബ്റിലെ തടിയിലേക്കും വരും. ഖിയാമത് ദിനത്തില്‍ ഇസ്റാഫീല്‍ (അ) മിന്‍റെ രണ്ടാമത്തെ ഊത്തു വരെ ഖബ്റില്‍ തന്നെയായിരിക്കും. രണ്ടാമത്തെ ഊത്തോടെ എല്ലാവരും പുനര്‍ജ്ജീവിക്കപ്പെടും എന്നിട്ടു മഹ്ശറയിലേക്ക് ആനയിക്കപ്പെടും. ഏറ്റവും ആദ്യമായി ഖബ്റില്‍ നിന്ന് എഴുന്നേറ്റ് പോരുന്നത് മുഹമ്മദ് മുസ്ഥഫാ (സ) യായിരിക്കും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.