തുടര്‍ച്ചയായി തഹജുദ് നമസ്കാരം നില നിർത്തി വരുന്നവരെ യാതൊരു വിചാരണയും നേരിടാതെ തന്നെ അവരോട് സ്വര്‍ഗതതിലേക് പോകാന്‍ പറയും എന്ന് ഞാന്‍ ഒരു വയളില്‍ കേട്ടു, ഇതിനെ പറ്റി ഒന്ന് വിവരിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇമാം ബൈഹഖി (റ) അസ്മാ ബിന്ത് യസീദ് (റ) വില്‍ നിന്നുദ്ധരിക്കുന്ന ഹദീസില്‍ കാണാം. ((ഖിയാമത് നാളില്‍ അല്ലാഹു ആദ്യമുള്ളവരെയും അവസാനമുള്ളവരെയും (മുഴുവന്‍ ജനങ്ങളെയും) ഒരുമിച്ചു കൂട്ടിയിട്ട്  അല്ലാഹുവിനു ദിക്റില്‍ നിന്ന് കച്ചവടവും കളിതമാശകളും പിന്തിരിപ്പിക്കാത്തവര്‍ എവിടെ എന്നു വിളിച്ചു പറയും. അപ്പോള്‍ അവര്‍ എഴുന്നേല്‍ക്കും. അവര്‍ കുറച്ചു പേരേ ഉണ്ടാവൂ. പിന്നീട് സന്തോഷ സമയത്തും സന്താപ സമയത്തും അവരുടെ റബ്ബിനെ സ്തുതിക്കുന്നവരവിടെ എന്നു വിളിച്ചു പറയും. അവര്‍ എഴുന്നേല്‍ക്കും. അവര്‍ കുറച്ചു പേരേ ഉണ്ടാവൂ. പിന്നീട്  ഉറക്കില്‍ നിന്നു് എഴുന്നേല്‍ക്കുന്നവര്‍ (തഹജ്ജുദ് നിസ്കരിക്കുന്നവര്‍) എവിടെ എന്നു വിളിച്ചു ചോദിക്കും. അവര്‍ എഴുന്നേല്‍ക്കും അവര്‍ കുറച്ചു പേരേ ഉണ്ടാവൂ. പിന്നീടു മറ്റുള്ള എല്ലാവരുടെയും വിചാരണ തുടങ്ങും.)) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter