ഒരു മുസ്ലിമിന് നിന്ന് മൂത്രിക്കല്‍ ഹറാം അല്ലെ. അപ്പോള്‍ ആധുനിക യുറോപ്യന്‍ ക്ലോസേറ്റ് മാത്രം ഉള്ള ടോയിലറ്റുകളില്‍ എങ്ങനെ മൂത്രം ഒഴിക്കും . അപ്പോള്‍ നിന്ന് മൂത്രമൊഴിക്കല്‍ അനുവദനീയമാകുമോ
ചോദ്യകർത്താവ്
നിയാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
മലമൂത്രവിസര്‍ജ്ജനസമയത്ത് ഇടത്തേകാലില്‍ ശരീരഭാരം വരുന്നവിധം ഇരിക്കലാണ് സുന്നത്. എന്നാല്‍ ആവശ്യസമയങ്ങളില്‍, ശരീരത്തിലോ വസ്ത്രത്തിലോ നജസ് ആവില്ലെന്ന് ഉറപ്പ് വരുത്താനായാല്‍, നിന്ന് കൊണ്ടും മൂത്രമൊഴിക്കാവുന്നതാണ്. അത് ഹറാമല്ല. പ്രവാചകര്‍ (സ) തന്നെ, ഇങ്ങനെ നിന്ന് മൂത്രമൊഴിച്ചതായി ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.