ഭാര്യയുടെ യോനിയില്‍ നാവ് ഉപയോഗിക്കുന്നതിന്‍റെ വിധി എന്താണ്? യോനിയില്‍ നിന്ന് പുറത്തു വരുന്ന ദ്രാവകം നജസാണോ?
ചോദ്യകർത്താവ്
ഉസ്മാന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വായ ലൈംഗിക അവയവങ്ങളില്‍ ഉപയോഗിച്ചു രതി അനുവദനീയമാണ്. അതു മൂലം വായയില്‍ നജസ് പുളരാന് സാധ്യതയുള്ളതിനാല്‍ ഇത് കറാഹത് ആകുന്നു. ലൈംഗികതയുടെ ഇസ്ലാമിക കാഴ്ചപാടുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.
യോനിയില്‍ നിന്ന് പുറത്തു വരുന്ന ദ്രാവകങ്ങളില്‍ നജസുള്ളതും ശുദ്ധിയുള്ളതുമുണ്ട്. യോനിമുഖത്തു് (മൂത്രമൊഴിച്ചതിനു ശേഷം കഴുകല്‍ നിര്‍ബന്ധമായ ഭാഗം) ഉണ്ടാവുന്ന ദ്രാവകം ശുദ്ധിയുള്ളതാണ്. യോനിക്കകത്തു നിന്നു (അഥവാ ജിമാഅ് ചെയ്യുമ്പോള്‍ സാധാരണ ഗതിയില്‍ പുരുഷ ലിംഗമെത്തുന്നതു വരെയുള്ള സ്ഥലം) വരുന്ന ദ്രാവകവും പ്രബലാഭിപ്രായപ്രകാരം ശുദ്ധിയുള്ളതു തന്നെ. എന്നാല്‍ യോനിയുടെ ഉള്‍ഭാഗവും കഴിഞ്ഞുള്ളിടത്ത് നിന്ന് (ജിമാഅ് ചെയ്യുമ്പോള്‍ ലിംഗം എത്താത്ത ഭാഗം) വരുന്നത് നജസു തന്നെയാണ്. നജസുള്ളതാണോ അല്ലെയോ എന്നു സംശയിക്കുമ്പോള്‍ നജസില്ലെന്നു വക്കണം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.