ഒരാള് ജിബ്രീൽ (അ) ന് സലാം പറയുന്നതായും അത് അവർ മടക്കുന്നതായും മഴ കാലത്ത് അത്താഴ സമയത്ത് സ്വപ്നം കണ്ടാൽ അതിൻെറ വ്യഖ്യാനമെന്താണ്? ഇബ്നു സീരീൻ (റ) ഇവ്വിഷയകമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?
ചോദ്യകർത്താവ്
മുഹമ്മദ് ശഫീഖ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഇത്തരം പ്രത്യേക സാഹചര്യത്തില്‍ ജിബ്റീല്‍ (അ) മിനെ സ്വപ്നം കണ്ടാലുള്ള വ്യാഖ്യാനം ഇബ്നു സീരീന്‍ തന്‍റെ സ്വപ്ന വ്യാഖ്യാന ഗ്രന്ഥത്തില്‍ പറയുന്നില്ല. മാത്രമല്ല യഥാര്‍ത്ഥ സ്വപ്ന വ്യാഖ്യാനം പുസ്തകങ്ങളെ മാത്രം ആശ്രയിച്ചു നടത്താവുന്നതുമല്ല. അതിനു വ്യക്തിയുടെ പശ്ചാത്തലം, സമയം, സാഹചര്യം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഇത്തരം ഒരു ഓണ്ലൈന്‍ ചോദ്യോത്തര പംക്തിയിലൂടെ അത് വ്യക്തമാക്കാന്‍ ഇസ്ലാഓണ്‍വെബ്.നെറ്റ് തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല.
മലക്കുകളെ സന്തോഷത്തോടെ സ്വപ്നം കണ്ടാല്‍ അത് സ്വപ്നം കണ്ടവനുണ്ടായേക്കാവുന്ന പ്രതാപം, ശക്തി, സന്തോഷ വാര്‍ത്ത, രോഗ ശമനം, അക്രത്തില്‍ നിന്നുള്ള മോചനം, നിര്‍ഭയത്വം, ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനം, പ്രയാസങ്ങള്‍ക്കു ശേഷം വരുന്ന സന്തോഷം എന്നിവയെ സൂചിപിക്കുന്നു. ഒരു പക്ഷേ, ഈ വ്യക്തി ചെയ്യാന്‍ പോകുന്ന ഹജ്ജ്, ജിഹാദ് എന്നിവയേയും സൂചിപിക്കാം. എന്നു ഇബ്നു സീരീന്‍ പറയുന്നു.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ