ഈസാ മസീഹ് , മസീഹുദജ്ജാല്‍ ഇവയിലെ മസീഹ് കൊണ്ടുള്ള ഉദ്യേശമെന്ത്?
ചോദ്യകർത്താവ്
ഉവൈസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
തടവുക, തുടക്കുക എന്നര്‍ഥമുള്ള മസഹ എന്ന പദത്തില്‍ നിന്നാണ് മസീഹ് എന്ന പദമുണ്ടായത്. അല്ലെങ്കില്‍ സഞ്ചരിക്കുക എന്നര്‍ഥമുള്ള സാഹ എന്ന പദത്തില്‍ നിന്നുള്ള വ്യല്‍പത്തിയാണത്. അതിനാല്‍ മസീഹ് എന്ന പദത്തിന് തടവിയവന്‍, തടവപ്പെട്ടവന്‍, സഞ്ചരിക്കുന്നവന്‍ എന്നെല്ലാമാണ് അര്‍ത്ഥങ്ങള്‍. ഈസാ നബിക്ക് മസീഹ് എന്ന പേരു ലഭിക്കാനുള്ള വിവിധ കാരണങ്ങള്‍ മുഫസ്സിറുകള്‍ വിശദീകരിക്കുന്നുണ്ട്. ചുറ്റി സഞ്ചരിക്കുന്ന സ്വഭാവമുള്ളതിനാലാണെന്നും അതല്ല കാല്‍പദം നിരന്ന രൂപത്തിലായതിനാലാണെന്നും അതല്ല രോഗ ബാധിതരായവരെ തടവിയാല് അവര്‍ സുഖം പ്രാപിക്കുന്നതിനാലാണെന്നും അഭിപ്രായങ്ങളുണ്ട്. രാജാവ്, എണ്ണ പുരട്ടപ്പെട്ട് പ്രസവിക്കപ്പെട്ടവന്‍ തുടങ്ങി വേറെയും ചില അഭിപ്രായങ്ങളും കാണാവുന്നതാണ്. ഹിബ്രൂ ഭാഷയില്‍ മെസിയെഹ് / മെഷീഹ എന്നാല്‍ എണ്ണതേച്ചവന്‍ എന്നും രാജാവു് എന്നും അര്‍ഥം ഉണ്ട്. ഈ പദത്തിന്‍രെ ഗ്രീക്കു വിവര്‍ത്തനമാണത്രെ ക്രൈസ്ത് എന്ന പദം. ദജ്ജാലിന്‍റെ ഒരു കണ്ണ് തുടച്ചു മാറ്റപ്പെട്ടവനായതു കൊണ്ടാണ് മസീഹ് എന്ന പേരിലറിയപ്പെടുന്നത്. അതല്ല ദജ്ജാല്‍ ലോകം മുഴുവന് ചുറ്റി സഞ്ചരിച്ച് തന്റെ സഖ്യത്തിലേക്ക് ആളെ ചേര്ക്കുമെന്നുമെന്നതിനാലണാ നാമം ലഭിച്ചതെന്നും അഭിപ്രയാമുണ്ട്. മക്കയും മദീനയും അല്ലാത്ത എല്ലാസ്ഥലങ്ങളിലേക്കും എത്താനുള്ള കഴിവ് അല്ലാഹു നല്‍കും അത്ഉപയോഗിച്ച് ഈമാന് കുറവുള്ളവരെയും ജൂതന്മാരേയും തന്റെ കൂടെനിര്ത്തുകയും ചെയ്യും.കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ