ഒരു യതീം കുട്ടിയുടെ കല്ല്യാണം കഴിഞ്ഞു. ലോണെടുത്തും കടം വാങ്ങിയും നാട്ടുകാര്‍ സഹായിച്ചുമൊക്കെയാണ് നടത്തിയത്. ഇപ്പോള്‍ ലോണ്‍ കാരണം അവരുടെ വീടും പറമ്പും പൂര്‍ണ്ണമായി വില്‍ക്കേണ്ട അവസ്ഥയാണ്. അവരിപ്പോള്‍ വാടക വീട്ടിലാണ് താമസം. യതീം കുട്ടിയുടെ കല്ല്യാണത്തിന് നേര്‍ച്ചയാക്കിയ ആഭരണം ഇവര്‍ക്ക് പുതിയ വീടിന്‍റെ തറപ്പണി തുടങ്ങാന്‍ വേണ്ടി നല്‍കുന്ന പക്ഷം എന്‍റെ നേര്‍ച്ച സ്വീകാര്യമാകുമോ?
ചോദ്യകർത്താവ്
മുഖ്താര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഒരു പ്രത്യേക മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അങ്ങനെ തന്നെ അത് ചെലവഴിക്കല്‍ നിര്‍ബന്ധമാണ്. അതിനാല്‍ യതീമിന്‍റെ കല്യാണത്തിനു നല്‍കാന്‍ വേണ്ടി നേര്‍ച്ച ചെയ്ത ആഭരണം യതീമിന്‍റെ വീടു നിര്‍മ്മിക്കാനായി നല്‍കിയാല്‍ ആ നേര്‍ച്ച വീടുകയില്ല. അഥവാ അങ്ങനെ നല്‍കിയിട്ടുണ്ടെങ്കില്‍ അത് സാധാരണ സ്വദഖയാണ്. നേര്‍ച്ച വീടാനായി യതീമിന്‍റെ കല്യാണത്തിനായി തന്നെ അത്തരം ആഭരണം വീണ്ടും നല്‍കേണ്ടതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.