വസ്ത്രത്തില്‍ നജസ് ഉണ്ടോ എന്ന് സംശയമുണ്ട്. പക്ഷേ അതിന്‍റെ നിറമോ മണമോ ഒന്നും കാണാനില്ലെങ്കില്‍ വിധി എന്ത്? ഇനി നജസുണ്ടെന്ന് ഉറപ്പുണ്ടായിരിക്കെയാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിലോ?

ചോദ്യകർത്താവ്

അജ്മല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ശുദ്ധിയുള്ള ഒരു വസ്തുവില്‍ നജസ് പുരണ്ടിട്ടുണ്ടോ എന്ന് സംശയിച്ചാല്‍ ആ വസ്തു ശുദ്ധിയുള്ളതാണെന്ന് ഉറപ്പിക്കണമെന്നും ഒരു വസ്തു നജ്സ് പുരണ്ടുവെന്ന് ഉറപ്പായതിനു ശേഷം ശുദ്ധിയാക്കിയിട്ടുണ്ടോ എന്നാണ് സംശയമെങ്കില്‍ ആ വസ്തു നജസ് പുരണ്ടതാണെന്ന് ഉറപ്പിക്കണമെന്നുമാണ് ഇവ്വിഷയകമായുള്ള പൊതു നിയമം. ഇത് മുമ്പ് വ്യക്തമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter