ഞാന്‍ ഒരു ബാങ്കിന്റെ ക്രെഡിറ്റ് കാര്ഡു ഉപയോകിക്കുന്നുണ്ട്. എല്ലാ മാസവും ഉപയോകിച്ച സംഖ്യ കൃത്യമായി ബാങ്കില്‍ തിരിച്ചു അടക്കുന്നുമുണ്ട് ചില സമയങ്ങളില്‍ ഉപയോഗിച്ച സംഖ്യ യുടെ തോത് അനുസരിച്ച് ബാങ്കില്‍ നിന്നു 5%സംഖ്യ യും ചിലപ്പോല്‍ മറ്റു ആനുകൂല്യങ്ങളും ലഭിക്കാറുണ്ട് ഈ ആനുകൂല്യം കൈ പ്പറ്റാമോ
ചോദ്യകർത്താവ്
ഷാജഹാന്‍ അബുധാബി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡിന്റെ വിധിക്ക് അനുസരിച്ചായിരിക്കും ഇത്തരം ആനുകൂല്യങ്ങള്‍ കൈപറ്റുന്നതിന്‍റെ വിധി. ക്രെഡിറ്റ് കാര്‍ഡുകളുടെ ഇസ്‌ലാമിക വീക്ഷണം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാം
പലിശ അധിഷ്ഠിത ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് ആ കാര്‍ഡ് ഇടപാട് തന്നെ നിഷിദ്ധമായാതിനാല്‍ അതിന്റെ വിധി ഇതിനും ബാധകമാണ്.
അതേസമയം കര്‍മ്മശാസ്ത്രപരമായി അംഗീകരിക്കപ്പെട കാര്‍ഡുകളിലൂടെ കിട്ടുന്ന ഇത്തരം പ്രോമോഷനുകള്‍ക്ക് സാധാരണ വില്പന പ്രോമോഷനുകളുടെ അതെ വിധി വരും. അതായത് ഇത്തരം പോയിന്റുകള്‍ക്ക് ക്കായി പ്രത്യേകം ഫീസ് ഈടാക്കുന്നിലെങ്കില്‍ അത് അനുവദിനീയമാണ്. വില്പന പ്രൊമോഷനുകളെ ക്കുറിച്ച് മുന്‍പ് മറുപടി നല്‍കിയത് ഇവിടെ വായിക്കാം.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.