നെറ്റില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങുന്ന സോഫ്റ്റ്‍വെയര്‍ ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യുന്നതിന്‍റെയും ചില ഫയലുകള്‍ മാറ്റിവെച്ച് ഫുള്‍ വേര്‍ഷന്‍ ആക്കുന്നതിന്‍റെയും വിധി
ചോദ്യകർത്താവ്
മുഹമ്മദ് അമീന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സോഫ്റ്റ് വെയര്‍ എന്നത് ഇന്ന് മാര്‍കറ്റില്‍ ഏറെ മൂല്യമുള്ള ബൌദ്ധിക സ്വത്താണ്. അതിന് പിന്നില്‍ വലിയ അധ്വാനവും ഊര്‍ജ്ജവും ചെലവഴിക്കപ്പെട്ടിട്ടുണ്ട്. ലൈസന്‍സില്ലാതെ ഉപയോഗിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ഭൂരിഭാഗം കമ്പനികളും ഇന്ന് അത് വിപണിയിലിറക്കുന്നത്. അത്കൊണ്ട് തന്നെ, അവ അവരുടെ അനുവാദമില്ലാതെ (ലൈസന്‍സ്) ഉപയോഗിക്കല്‍ കളവ് നടത്തുന്നതിന് സമാനമാണ്. അത് നിഷിദ്ധവുമാണ്.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.