താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെട്ട ക്രിസ്ത്യന്‍ സ്ത്രീയെ,അവള്‍ തൗബ ചെയ്താല്‍ വിവാഹം ചെയ്യാമോ?. അമുസ്‍ലിമിന്റെ തൌബ സ്വീകാര്യമാണോ? വ്യഭിചാര വിവരം മറച്ച് വെച്ച് വിവാഹം ചെയ്താല്‍ വഞ്ചനയാവുമോ?

ചോദ്യകർത്താവ്

റിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിബന്ധനകളൊത്ത ക്രിസ്ത്യന്‍ സ്ത്രീയെ വിവാഹം ചെയ്യാവുന്നതാണ് . അതിനെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ നോക്കുക. ശാഫിഈ മദ്ഹബ് പ്രകാരം പതിവ്രതയാവുകയെന്നത് വിവാഹത്തിന്റെ നിബന്ധനകളില്‍ പെട്ടതല്ല. അത് കൊണ്ട് വ്യഭിചരിച്ച സ്ത്രീയെ തൌബ ചെയ്തില്ലെങ്കിലും വിവാഹം ചെയ്യാവുന്നതാണ്. പതിവ്രതയാവുകയെന്നത് നിര്‍ബന്ധമാണെന്ന്  അഭിപ്രായമുള്ളവരുടെ മദ്ഹബനുസരിച്ച് അവളുടെ തൌബ വ്യഭിചാരത്തില്‍ നിന്ന് മാറി നില്‍കലാണ്. അതല്ലാതെ അമുസ്‍ലിം തൌബയോ മറ്റേത് നന്മകള്‍ ചെയ്താലും അള്ളാഹുവിന്റെ അടുത്ത് സ്വീകാര്യമല്ല. വ്യഭിചാര വിവരം മറച്ച് വെക്കലാണുത്തമം. ചെയ്ത കുറ്റങ്ങള്‍ പരസ്യപ്പെടുത്തലും കുറ്റം തന്നെ. വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ച സ്ത്രീയോടോ പുരുഷനോടോ വ്യഭിചാരിച്ച വിവരം തുറന്ന് പറയണമെന്ന കല്‍പനയുമില്ല. അത് കൊണ്ട് വ്യഭിചാര വിവരം മറച്ച് വെച്ച്  വിവാഹം ചെയ്യല്‍ വഞ്ചനയെന്ന് പറയാനാവില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter