ചെറു പ്രായത്തില്‍ മരിച്ചവരെ കുറിച്ച് "അകാലത്തില്‍ പൊലിഞ്ഞ് പോയ" എന്ന് പലരും പ്ര യോഗിക്കാറുണ്ട് . ഇത് ഇസ്‍ലാമികമായി ശരിയാണോ?

ചോദ്യകർത്താവ്

സാലിം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. സാധാരണ മരണം സംഭവിക്കുന്ന പ്രായത്തിന് മുമ്പ് എന്നാണല്ലോ അകാലത്തില്‍ പൊലിഞ്ഞു പോയി എന്നത് കൊണ്ടുദ്ദേശിക്കുന്നത്. അത് കൊണ്ട് അങ്ങനെ പ്രയോഗിക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ല. اعمار امتي ما بين الستين والسبعين എന്റെ ഉമ്മത്തിന്റെ വയസ്സ് മിക്കവാറും അറുപതിന്റെയും എഴുപതിന്റെയും ഇടയിലാണെന്നാണ് നബിതങ്ങള്‍ പറഞ്ഞത്. അതിന് മുമ്പ് മരണപ്പെട്ടാല്‍ അത് അകാലമായി പരിഗണിച്ച് ഇങ്ങനെ പറയാം. സാധാരണയായി മരണം സംഭവിക്കുന്ന സമയമാണ് നബി പറഞ്ഞത്. മരണത്തിന് പ്രത്യേക സമയമൊന്നും അള്ളാഹു നിശ്ചയിച്ചിട്ടില്ല. فَإِذَا جَاءَ أَجَلُهُمْ لَا  يَسْتَأْخِرُونَ سَاعَةً وَلَا يَسْتَقْدِمُونَ എല്ലാ സമുദായത്തിനും ഓരോ അവധി യുണ്ട്‌. അവരുടെ അവധി എത്തിക്കഴിഞ്ഞാല്‍ ഒരു നിമിഷം അവര്‍ പിന്തി നില്‍കുകയില്ല; മുന്‍ കടക്കുകയുമില്ല. പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പും പടു വൃദ്ധനായതിന് ശേഷവും മരിക്കുന്നവരുണ്ടെന്ന് അള്ളാഹു ഉണര്‍ത്തുന്നുണ്ട്. അത് കൊണ്ട് എല്ലാവരും മരിക്കുന്നത് കാലത്തു തന്നെയാണെന്ന് പ്രത്യേകം മനസ്സിലാക്കണം. മുഅ്മിനായി ജീവിക്കാനും മുഅ്മിനായി മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter