ഒരു വ്യക്തിക് ഇടയിക്കിടെ സ്കലനം സംഭവിച്ച് കൊണ്ടിരിക്കുന്നു. അത് നജസാണോ.? അത് നിസ്ക്കരത്തിനു പ്രതികൂലമായി ബാധിക്കുമോ ?.
ചോദ്യകർത്താവ്
ശുഐബ് സി എച്ച്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
പുറപ്പെട്ടത് ഇന്ദ്രിയം തന്നെയാണെങ്കില്‍ അതു നജസല്ല. മദ്‍യോ വദ്‍യോ ആണെങ്കില്‍ അത് നജസാണ്. ലൈംഗിക മൂര്‍ധന്യതിയില്‍ ലിംഗതിലൂടെ സ്രവിക്കപ്പെടുന്ന കൊഴുപ്പുള്ള ദ്രാവകമാണ് മനിയ്യ്. സ്രവിക്കുന്ന സമയത്ത് സുഖം അനുഭവപ്പെടുക, തെറിച്ചു തെറിച്ചു പുറപ്പെടുക, ദ്രാവകാവസ്ഥയില്‍ അതിനു ഗോതമ്പു മാവിന്‍റെ മണമുണ്ടാവുക, ഉണങ്ങിയ അവസ്ഥയില്‍ കോഴിമുട്ടയുടെ വെള്ളയുടെ മണമുണ്ടാവുക എന്നീ പ്രത്യേകതകളില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അത് മനിയ്യായി കണക്കാക്കാം. അപ്പോള്‍ കുളി നിര്‍ബന്ധവുമാണ്. ലൈംഗിക വികാരം ശക്തി പ്രാപിച്ചു വരുമ്പോള്‍ ലിംഗത്തിലൂടെ സ്രവിക്കുന്ന വെളുത്തതോ മഞ്ഞയോ ആയ നേരിയ ദ്രാവകമാണ് മദ്‍യ്. ഇതു സ്രവിച്ചതു കാരണം കുളി നിര്‍ബന്ധമാവുകയില്ല. പക്ഷേ, മദ്‍യ് നജ്‍സ് ആണ്. അതു കഴുകി ശുദ്ധിയാക്കണം. ഇങ്ങനെ നജസായ പദാര്‍ത്ഥങ്ങളാണ് സ്ഥിരമായി സ്ഖലിച്ച് കൊണ്ടിരിക്കുന്നതെങ്കില്‍ അവന്‍ നിത്യ അശുദ്ധിക്കാരനാണ്. അവന്‍ നിസ്കരിക്കേണ്ട വിധം മുമ്പ് വിശദീകരിച്ചത് ഇവിടെ വായിക്കുക. ഇന്ദ്രിയമാണ് നിത്യമായി സ്ഖലിച്ച് കൊണ്ടിരിക്കുന്നതെങ്കില്‍ നിസ്കാരത്തെ ഹലാലാക്കാന്‍ വേണ്ടി കുളിക്കുന്നു എന്ന നിയ്യതോടെ എല്ലാ ഫര്‍ളിനും വേണ്ടി കുളിക്കല്‍ നിര്‍ബന്ധമാണ്. കുളിച്ചതിന് ശേഷം കെട്ടിവെച്ച് നിസ്കരിക്കണം.