അനാവശ്യചിന്തകളില്‍ നിന്ന് രക്ഷ നേടാനുള്ള ദിക്റ്

ചോദ്യകർത്താവ്

ഉവൈസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അനിയന്ത്രിതമായി ദുഷ്പ്രേരണകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഹൃദയത്തെ രോഗമുള്ള ഹൃദയമെന്നാണ്  മഹത്തുക്കള്‍ പറഞ്ഞത്. അവര്‍ ഹൃദയത്തെ മൂന്ന് തരമാക്കി തിരിച്ചിരിക്കുന്നു. രക്ഷപ്പെട്ട ഹൃദയം (قلب سليم) നിര്‍ജീവമായ ഹൃദയം (قلب ميت) രോഗമുള്ള ഹൃദയം (قلب سقيم). അള്ളാഹു മാത്രം കുടികൊള്ളുന്ന ഇതര ചിന്തകളില്‍ നിന്ന് രക്ഷപ്പെട്ട ഹൃദയമാണ് രക്ഷപ്പെട്ട ഹൃദയം.  കാഫിറിന്റെ അള്ളാഹു ഇല്ലാത്ത ഹൃദയമാണ് നിര്‍ജീവമായ ഹൃദയം. അധിക മുഅ്മിനിന്റെയും ഹൃദയം രോഗം ബാധിച്ച ഹൃദയമായിരിക്കും. രോഗനിര്‍ണയം നടത്തി ആവശ്യമായ ചികിത്സ നല്‍കി ഈ ഹൃദയത്തെ രക്ഷപ്പെട്ട ഹൃദയമാക്കി പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്. കാരണം അത്തരം ഹൃദയത്തിന്റെ ഉടമകളാണ് സ്വര്‍ഗ്ഗാവകാശികള്‍. ഈ ഹൃദയത്തെ ചികിത്സിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ പണ്ഡിതന്മാര്‍ നിര്‍ദേശിച്ച് നല്‍കിയിട്ടുണ്ട്. ഖുര്‍ആന്‍ ഓതുക, രാത്രി നിസ്കരിക്കുക, ഭക്ഷണം കുറക്കുക, അത്താഴ സമയത്ത് അള്ളാഹുവിനോട് താഴ്മയോടെ ദുആ ചെയ്യുക, നല്ല ആളുകളുടെ കൂടെ ഇരിക്കുക തുടങ്ങിയവയൊക്കെ ആ മാര്‍ഗ്ഗങ്ങളില്‍ പെട്ടതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ദുആ കൊണ്ടും മരണത്തെ ചിന്തിച്ച് കൊണ്ടുമൊക്കെ ഹൃദയത്തിലുണ്ടാകുന്ന ദുര്‍വിചാരങ്ങളെ ഇല്ലാതാക്കാവുന്നതാണ്. ഖുര്‍ആന്‍ ഓതലാണ് ഹൃദയത്തെ ശുദ്ധിയാക്കാനുള്ള ഏറ്റവും നല്ല ദിക്‍റ്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുമ്പ് പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കാവുന്നതാണ്
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
 

ASK YOUR QUESTION

Voting Poll

Get Newsletter