ചെറിയ കുട്ടികള്‍ മരണപ്പെട്ടാല്‍ അവരോടൊപ്പം മാതാപിതാക്കള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമോ?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് മരണപ്പെട്ട കുട്ടികള്‍ കാരണമായി ആ മരണത്തില്‍ ക്ഷമിച്ച മാതാപിതാക്കളും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് അറിയിക്കുന്ന ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. ആരുടെയെങ്കിലും പ്രായപൂര്‍ത്തിയാവാത്ത മൂന്ന് കുട്ടികള്‍ മരണപ്പെട്ടാല്‍ അവരെ നരകം തൊടില്ലെന്ന് ബുഖാരി മുസ്‍ലിം ഉദ്ധരിച്ച ഹദീസില്‍ വന്നിട്ടുണ്ട്.لَا يَمُوتُ لِأَحَدٍ مِنَ الْمُسْلِمِينَ ثَلَاثَةٌ مِنَ الْوَلَدِ فَتَمَسَّهُ النَّارُ، إِلَّا تَحِلَّةَ الْقَسَمِ രണ്ട് കുട്ടികളോ എന്ന് നബിയോട് ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു രണ്ടാള്‍ മരണപ്പെട്ടാലും അങ്ങനെത്തന്നെ. മറ്റൊരു ഹദീസില്‍ ഒരാള്‍ മരണപ്പെട്ടാലുമെന്ന് കാണാം.«لَا يَمُوتُ لِإِحْدَاكُنَّ ثَلَاثَةٌ مِنَ الْوَلَدِ فَتَحْتَسِبَهُ، إِلَّا دَخَلَتِ الْجَنَّةَ» فَقَالَتِ امْرَأَةٌ مِنْهُنَّ: أَوِ اثْنَيْنِ يَا رَسُولَ اللهِ؟ قَالَ: «أَوِ اثْنَيْنِ മുസ്‍ലിം ഉദ്ധരിച്ച ഹദീസില്‍ ഇങ്ങനെ കാണാം ചെറുപ്പത്തില്‍ മരിച്ച കുട്ടികള്‍ സ്വര്‍ഗ്ഗത്തിലെ ചെറിയ കുട്ടികളാണ്. അവര്‍ തന്റെ മാതാപിതാക്കളെ (പിതാവിനെ എന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്) കണ്ടാല്‍ അവരുടെ വസ്ത്രത്തില്‍ പിടിക്കും (കയ്യില്‍ പിടിക്കും എന്നും രിവായത്) അങ്ങനെ അവനെയും പിതാവിനെയും അള്ളാഹു സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നത് വരെ അവന്‍ ആ പിടുത്തം വിടില്ല.صِغَارُهُمْ دَعَامِيصُ الْجَنَّةِ يَتَلَقَّى أَحَدُهُمْ أَبَاهُ - أَوْ قَالَ أَبَوَيْهِ -، فَيَأْخُذُ بِثَوْبِهِ - أَوْ قَالَ بِيَدِهِ -، كَمَا آخُذُ أَنَا بِصَنِفَةِ ثَوْبِكَ هَذَا، فَلَا يَتَنَاهَى - أَوْ قَالَ فَلَا يَنْتَهِي - حَتَّى يُدْخِلَهُ اللهُ وَأَبَاهُ الْجَنَّةَ മറ്റൊരു ഹദീസില്‍ കാണാം ഏതെങ്കിലും സ്ത്രീക്ക് മൂന്ന് കുട്ടികള്‍ മരണപ്പെട്ടാല്‍ അത് നരകത്തില്‍ നിന്നുള്ള മറയാണ്. അപ്പോള്‍ ഒരു സ്ത്രീ പറഞ്ഞു രണ്ടാള്‍ മരണപ്പെട്ടാലും നബിയേ. നബി പ്രതികരിച്ചു രണ്ടാള്‍ മരണപ്പെട്ടാലും അങ്ങനെത്തന്നെ.مَا مِنْكُنَّ مِنِ امْرَأَةٍ تُقَدِّمُ بَيْنَ يَدَيْهَا، مِنْ وَلَدِهَا ثَلَاثَةً، إِلَّا كَانُوا لَهَا حِجَابًا مِنَ النَّارِ» فَقَالَتِ امْرَأَةٌ: وَاثْنَيْنِ، وَاثْنَيْنِ، وَاثْنَيْنِ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «وَاثْنَيْنِ، وَاثْنَيْنِ، وَاثْنَيْنِ ചെറിയ കുട്ടികളോട് അള്ളാഹു സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കല്‍പിക്കുമ്പോള്‍ ഞങ്ങളുടെ മാതാപിതാക്കള്‍ പ്രവേശിക്കുന്നത് വരെ ഞങ്ങള്‍ പ്രവേശിക്കുകയില്ലെന്ന് അവര്‍ പറയും അപ്പോള്‍ അള്ളാഹു പറയും നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച് കൊള്ളുക. എന്ന് ഹദീസ് നസാഇയും ത്വബറാനിയും ഉദ്ധരിച്ചിട്ടുണ്ട്.ما من مسلمين يموت بينهما ثلاثة أولاد لم يبلغوا الحنث إلا أدخلهما الله بفضل رحمته إياهم الجنة، يقال لهم: ادخلوا الجنة، فيقولون حتى يدخل آباؤنا فيقال: ادخلوا الجنة أنتم وآباؤكم കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter