സകാത് ആവശ്യഘട്ടങ്ങളില്‍ മറ്റൊരു മഹല്ലിലേക്ക് നീക്കം ചെയ്യാം എന്ന് പറയുന്പോള് പണം കൊടുക്കേണ്ടത് സ്വീകരിക്കുന്നവന്റെ നാട്ടിലെ മൂല്യം അനുസരിച്ചോ അതോ കൊടുക്കുന്നവന്റെ നാട്ടിലെ മൂല്യം അനുസരിച്ചോ? ഉദാഹരണത്തിന് ഗള്ഫില് 15 ദിര്ഹമാണ് അഥവാ 200 രുപയോളം, എന്നാല്‍ നാട്ടില് വെറും 70 രൂപക്ക് രണ്ടര കിലോ അരി കിട്ടും. അപ്പോള് ഗള്ഫിലെ ആള് കൊടു്ക്കേണ്ടത് 200 രൂപയോ 70 രൂപയോ?

ചോദ്യകർത്താവ്

umar

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫിത്റ് സകാത് നല്‍കേണ്ടത് മൂല്യമല്ല, നാട്ടിലെ മുഖ്യാഹാരമാണ്. അത്കൊണ്ട് തന്നെ മൂല്യം എത്രയാണെന്ന ചര്‍ച്ചക്ക് ഇവിടെ പ്രസക്തിയില്ലെന്ന് മനസ്സിലാക്കാം. ഗള്‍ഫില്‍ നല്‍കാനായി കുറഞ്ഞ വിലക്ക് നാട്ടില്‍നിന്ന് അരി വാങ്ങിവന്നാലും അത് സകാതിന്റെ സാധുതയെ ബാധിക്കില്ലല്ലോ. ന്യായമായ കാരണങ്ങളുണ്ടെങ്കിലേ ഇങ്ങനെ നീക്കം ചെയ്യാവൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നീക്കം ചെയ്യുന്ന സമയത്ത്, പ്രബലാഭിപ്രായപ്രകാരം സകാത്ദാതാവ് ഏത് നാട്ടിലാണോ ആ നാട്ടിലെ ഭക്ഷ്യപദാര്‍ത്ഥം വേണം നല്‍കാന്‍ എന്നാണ് കിതാബുകളിലെ ഇബാറതുകളില്‍നിന്ന് മനസ്സിലാവുന്നത്. ഇന്ന് പലയിടത്തും പൊതുവായി ഉപയോഗിക്കപ്പെടുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒന്ന് തന്നെയായതിനാല്‍ അത്ര തന്നെ പ്രശ്നം തന്നെ വരണമെന്നില്ല. എന്നാല്‍ വ്യത്യാസപ്പെടുന്നിടത്ത്, രണ്ടാമത്തെ അഭിപ്രായം പിടിച്ച്, സ്വീകര്‍ത്താവിന് കൂടുതല്‍ ഉപകാരപ്പെടുന്നത് എന്നത് കൂടി പരിഗണിച്ച് കൊടുക്കുന്ന നാട്ടിലെ ഭക്ഷ്യപദാര്‍ത്ഥം നല്‍കാവുന്നതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter