ഞാന്‍ സൗദി അറേബിയയില്‍ ഒരു സ്റ്റുഡിയോ യില്‍ ജോലിചെയ്ത്വരുന്നു.എന്‍റെ സംശയം ഈ ജോലിയെക്കുരിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാടാണ്,എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.

ചോദ്യകർത്താവ്

junaid vc

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹലാലായ ജീവിത വൃത്തിയിലൂടെ വേണം നാം സമ്പാദിക്കാന്‍. ഹലാലായ സമ്പാദന കാര്യത്തിനു താങ്കള്‍ നല്‍കുന്ന പ്രാധ്യാന്യം ചോദ്യത്തില്‍ നിന്ന് വ്യക്തമാണ്. അധ്വാനിച്ചുണ്ടാക്കുന്നത്  അനുവദിനീയമായിരിക്കുക്ക എന്നതും നിര്‍ബന്ധം തന്നെ " അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെമാത്രം ആരാധിക്കുന്നവരാണെങ്കില്‍ അവന്‍ അനുവദിച്ചുതന്ന നല്ല ആഹാരം ഭക്ഷിക്കുകയും അവന്റെ അനുഗ്രഹങ്ങള്‍ക്കു നന്ദികാണിക്കുകയും ചെയ്യുക" (അല്‍-നഹ്ല്‍ 114).  നബി (സ) തങ്ങള്‍ പറയുന്നു ''ഹറാമില്‍ നിന്ന് വളര്‍ന്ന എല്ലാ ശരീരവും നരകത്തോടാണ് ഏറ്റവും ബന്ധപ്പെട്ടു കിടക്കുന്നത്" (ഇമാം അഹ്മദ്‌). ഈ ആയത്തുകളും ഹദീസുകളും ധന സമ്പാദനം ഹലാലാകേണ്ടത്തിന്റെ ഗൌരവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. താങ്കളുടെ ചോദ്യത്തിന്റെ പ്രസക്തിയാണ് ഇവ വ്യക്തമാക്കുന്നത്.  അടിസ്ഥാനപരമായി സ്റ്റുഡിയോ ജോലി ഹലാല്‍ തന്നെയാണ്. പക്ഷേ ഹറാമായ പലതും വന്നുപെടാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. വീഡിയോ, ഫോട്ടോ എന്നിവയുടെ ദുരുപയോഗം, ഔദ്യോഗിക രേഖകളിലും മറ്റും കൃത്രിമമായി മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍, സ്ത്രീകളുടെ ഔറത്ത്‌ കാണുന്ന രീതിയില്ലുള്ള ഫോട്ടോകള്‍ എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ദുരുപയോഗത്തിനോ മറ്റോ വേണ്ടി ഫോട്ടോകളിലും വീഡിയോകളിലും മാറ്റം വരുത്തുന്നതും മറ്റുള്ളവരുടെ ഫോട്ടോകള്‍ അവരുടെ സമ്മതിമില്ലാതെ മറ്റുള്ളവര്‍ക്ക് കൈമാറുന്നതും പാടില്ലാത്ത കാര്യങ്ങളാണ്. ഹലാലായ രീതിയില്‍ സമ്പാദിക്കാനും ഹലാല്‍ മാത്രം ഭക്ഷിക്കാനും പടച്ചവന്‍ നമുക്കെല്ലാം തൗഫീഖ് നല്‍കട്ടെ.    

ASK YOUR QUESTION

Voting Poll

Get Newsletter