ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഞാന്‍ ഫിത്റ് സകാത് നല്‍കേണ്ടത് എങ്ങനെയാണ്? മൂല്യം നല്‍കിയാല്‍ മതിയാവുമോ?

ചോദ്യകർത്താവ്

kamaruddeen

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫിത്റ് സകാത് നാട്ടിലെ മുഖ്യഭക്ഷണപദാര്‍ത്ഥം തന്നെ നല്‍കണമെന്നാണ് ശാഫിഈ മദ്ഹബിന്റെ അഭിപ്രായം. ഭൂരിഭാഗ പണ്ഡിതരും ഇതേ അഭിപ്രായക്കാരാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൌദി മുഫ്തി ആലുശൈഖും ഇതേ അഭിപ്രായം ഊന്നിപ്പറഞ്ഞിരുന്നു. എന്നാല്‍ ഹനഫീമദ്ഹബ് പ്രകാരം പണമായും നല്‍കാം. ഫിത്റ് സകാത് സംഘടനക്ക് നല്‍കാവതല്ല. ഇസ്ലാമിക ഭരണമുള്ളിടത്ത് അവിടത്തെ സകാത് കൈകാര്യകര്‍ത്താക്കളെ ഏല്‍പിക്കാം. അല്ലാത്ത പക്ഷം നേരിട്ട് നല്‍കുന്നതാണ് ഉത്തമം. വിശ്വസ്തരായ ഏതെങ്കിലും വ്യക്തികളെയും ചുമതലപ്പെടുത്താവുന്നതാണ്. അങ്ങനെ ചുമതലപ്പെടുത്തുമ്പോള്‍, പണമാണ് നല്‍കുന്നതെങ്കില്‍ നിയ്യത് ചെയ്യാന്‍ കൂടി അവരെ ചുമതലപ്പെടുത്തേണ്ടതും അവര്‍ അത് ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കള്‍ വാങ്ങി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. അത് സാധ്യമാവാത്തിടത്ത്, സകാത് മറ്റുനാട്ടിലേക്ക് നീക്കം ചെയ്യാമെന്ന ശാഫീ മദ്ഹബിലെ തന്നെ അഭിപ്രായം പിടിച്ച് നാട്ടിലുള്ള ആരെയെങ്കിലും നിയത്ത് ചെയ്യുന്നതടക്കം ചുമതലപ്പെടുത്തുന്നതാണ് നല്ലത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter